ഡൽഹിക്കെതിരെ ഹൈദരാബാദിന് 5 വിക്കറ്റ് ജയം

സ്പോര്‍ട്സ് ഡസ്ക്
Thursday, April 4, 2019

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺ റൈസേഴ്‌സ് ഹൈദരാബാദിന് 5 വിക്കറ്റ് ജയം. ഡൽഹി ഉയർത്തിയ 130 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടന്നു. 48 റൺസെടുത്ത ഓപ്പണർ ജോണി ബെയർസ്‌റ്റോയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ.മൂന്നാം ജയത്തോടെ 6 പോയിന്റുമായി സൺറൈസേഴ്‌സ് ഹൈദരാബാദ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കെത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 129 റൺസെടുത്തത്. സ്‌കോർ ബോർഡിൽ 60 തികയ്ക്കുന്നതിനു മുമ്പേ നാല് മുൻ നിര വിക്കറ്റുകളാണ് ഡൽഹിയ്ക്ക് നഷ്ടമായത്. 43 റൺസെടുത്ത ശ്രേയസ് അയ്യരാണ് ഡൽഹിയുടെ ടോപ് സ്‌കോറർ.

പൃഥ്വി ഷാ(11), ശിഖർ ധവാൻ(12), ഋഷഭ് പന്ത്(5), രാഹുൽ തെവാതിയ (5), കോളിൻ ഇൻഗ്രാം(5), ക്രിസ് മോറിസ് (17) കഗീസോ റബാഡ(3) എന്നിവരാണ് പുറത്തായത്. ഭുവനേശ്വർ കുമാർ, മുഹമ്മദ് നബി, സിദ്ധാർത്ഥ് കൗൾ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

×