Advertisment

ഡൽഹിക്കെതിരെ ഹൈദരാബാദിന് 130 റൺസ് വിജയലക്ഷ്യം

New Update

 

Advertisment

publive-image

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 130 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 129 റൺസെടുത്തത്. സ്‌കോർ ബോർഡിൽ 60 തികയ്ക്കുന്നതിനു മുമ്പേ നാല് മുൻ നിര വിക്കറ്റുകളാണ് ഡൽഹിയ്ക്ക് നഷ്ടമായത്. 43 റൺസെടുത്ത ശ്രേയസ് അയ്യരാണ് ഡൽഹിയുടെ ടോപ് സ്‌കോറർ.

ഇഷാന്ത് ശർമ്മ, രാഹുൽ തെവാതിയ, അക്‌സർ പട്ടേൽ എന്നിവർ തിരിച്ചെത്തിയതായാണ് ഡൽഹി ടീമിലെ മാറ്റം. ഇതുവരെ കളിച്ച മൂന്ന് കളികളിൽ രണ്ടെണ്ണവും ജയിച്ച ഹൈദരാബാദ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. പോയിന്റ് നിലയിൽ ഒപ്പമുള്ള ഡൽഹി അഞ്ചാം സ്ഥാനത്താണ്.

Advertisment