Advertisment

ഐപിഎല്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് രാഹുല്‍ ദ്രാവിഡ്; അവസരം ലഭിക്കാത്ത കഴിവുള്ള ധാരാളം താരങ്ങളുണ്ട്; ടീമുകളുടെ എണ്ണം വര്‍ധിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുമെന്നും ദ്രാവിഡ്‌

New Update

publive-image

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. നിലവില്‍ അവസരം ലഭിക്കാത്ത കഴിവുള്ള ധാരാളം താരങ്ങളുണ്ട്. ടീമുകളുടെ എണ്ണം കൂടിയാല്‍ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുമെന്നും ദ്രാവിഡ് വ്യക്തമാക്കി.

അതേസമയം, 2021-ല്‍ പുതിയതായി ഒരു ടീമിനെ ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ബിസിസിഐ. രണ്ടു ടീമുകളെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള സാധ്യതകളും ബിസിസിഐ പരിശോധിക്കുന്നുണ്ട്. പുതിയതായി ടീമുകളെ ഉള്‍പ്പെടുത്തുന്നതിനാല്‍ ഇത്തവണ മെഗാലേലവും ഉണ്ടാകും. അതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുകയാണ് ബിസിസിഐ.

Advertisment