Advertisment

രാജസ്ഥാൻ റോയൽസിനെ തകർത്ത് പഞ്ചാബിന് 14 റൺസ് ജയം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

 

രാജസ്ഥാൻ റോയൽസിനെ തകർത്ത് കിംഗ്സ് ഇലവൻ പഞ്ചാബിന് വിജയം. 14 റൺസിനാണ് രാജാക്കന്മാരുടെ വിജയം. കിംഗ്സ് ഇലവൻ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് 170 റൺസ് മാത്രമാണ് അടിച്ചെടുക്കാനായത്. മത്സരത്തിന്‍റെ തുടക്കത്തിൽ രാജസ്ഥാൻ അനായസം വിജയിക്കുമെന്ന തോന്നലുണ്ടായായെങ്കിലും തുടർച്ചയായി വിക്കറ്റുകൾ വീണത് തിരിച്ചടിയായി.

ഗെയിലിന്‍റെ ബാറ്റിങ് മികവാണ് കിംഗ്സ് ഇലവന് തുണയായത്. 47 പന്തിൽ നിന്നും ഗെയിൽ നേടിയ 79 റൺസും സർഫറാസ് ഖാന്‍റെ 46 റൺസുമാണ് രാജാക്കന്മാരുടെ സ്കോർ ഉയർ‌ത്തിയത്. മായനക് അഗർവാൾ 22 റൺസും നിക്കോളസ് പൂരൻ 12 റൺസും മൻദീപ് സിങ് അഞ്ചും രാഹൂൽ നാലും റൺസുകൾ കിംഗിനായി അടിച്ചിട്ടു. ബാറ്റിങ് തുടങ്ങി നാലാം പന്തിനെ മാത്രം നേരിട്ട രാഹൂൽ ആദ്യം തന്നെ പുറത്തായത് തിരിച്ചടിയായി. ഒരു ഫോർ മാത്രം അടിച്ചെടുത്തായിരുന്നു രാഹൂലിന്‍റെ മടക്കം. ബെൻസ്റ്റോക്ക്സ് രണ്ട് വിക്കറ്റും ഗൗതം ഒരു വിക്കറ്റും രാജസ്ഥാന് വേണ്ടി സ്വന്തമാക്കി.

രാജസ്ഥാന് വേണ്ടി ജോസ് ബട്ട്ലർ 69 റൺസും സഞ്ജു സാംസൺ 30റെൺസും റെഹാന 27 റൺസും സ്റ്റീവ് സ്മിത്ത് 20 റൺസും കിംഗ്സിന് വേണ്ടി സ്വന്തമാക്കിയെങ്കിലും പിന്നിടെത്തിവർക്കൊന്നും കാര്യമായൊന്നും ചെയ്യാനായില്ല. 43 പന്തിൽ നിന്നും 69 റൺസെടുത്ത് ബട്‌ലറുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് കിംഗ്സ് ഇലവന്‍റെ ടാർജറ്റ് ഉയർത്തിയെങ്കിലും രക്ഷിക്കാനായില്ല. സ്റ്റീവ് സ്മിത്ത് 20, ബെൻ സ്റ്റോക്സ്-ആറ്, കുൽക്കർണി-അഞ്ച്, ഗൗതം, മൂന്ന്, ആർച്ചർ രണ്ട് റൺസുകൾ അടിച്ചെടുത്തപ്പോൾ രാഹുൽ തൃപ്തി, ജയദേവ്, ശ്രേയസ് ഗോപാൽ എന്നിവർ ഒരു റൺസ് മാത്രമെടുത്തപ്പോൾ പവലിയിലിലേക്ക് പോകേണ്ടിവന്നു. സാം, മുജീബ്, അങ്കിത്ത് എന്നിവർ രണ്ടുവീതം വിക്കറ്റുകൾ കിംഗിന് വേണ്ടി നേടിയപ്പോൾ ക്യാപ്റ്റൻ അശ്വൻ ഒരു വിക്കറ്റെടുത്തു.

Advertisment