ഐ പി എൽ; മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം

സ്പോര്‍ട്സ് ഡസ്ക്
Friday, April 19, 2019

ഐ പി എല്ലിൽ മുബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം. ഡൽഹി ക്യാപിറ്റൽസിനെ 40 റൺസിനാണ് മുംബൈ തോല്പിച്ചത്. ഡൽഹിയിൽ വച്ച് നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈക്ക് ക്യാപ്റ്റൻ രോഹിത് ശർമയും ഡികോക്കും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും ഡൽഹി കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി മുംബൈയെ പ്രതിരോധത്തിലാക്കുകയായിരുന്നു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹർദിക് പാണ്ഡ്യയാണ് മുംബൈക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 15 ബോളിൽ നിന്നും 32 റൺസ് നേടിയ ഹർദിക്, 3സിക്സും 2 ഫോറും ഗ്യാലറിയിലേക്ക് പറത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്കു വേണ്ടി ശിഖർ ധവാൻ നല്ല തുടക്കം നൽകിയെങ്കിലും മുംബൈ യുടെ മികച്ച ബൗളിംഗിന് മുമ്പിൽ ഡൽഹി ബാറ്റ്‌സ്‍മാൻമാർ പതറുകയായിരുന്നു. 9 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എടുക്കാൻ മാത്രമാണ് ഇവർക്ക് കഴിഞ്ഞത്.

മുംബൈക്ക് വേണ്ടി രാഹുൽ ചഹാർ മുന്നും ബുംറ രണ്ടു വിക്കറ്റും നേടി. ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനം നടത്തിയ ഹർദിക് പാണ്ഡ്യായാണ് കളിയിലെ കേമൻ.സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹി, മുംബൈയെ സ്വന്തം തട്ടകത്തിൽ തോല്പിച്ചതിന്റെ പ്രതികാരം തീർക്കലുമായിരുന്നു മുംബൈക്ക് ഇ മത്സരം. ഈ ജയത്തോടെ 12 പോയിന്റുമായി മുംബൈ ഇന്ത്യൻസ് രണ്ടാം സ്ഥാനത്തെത്തി. അതേസമയം ഐ പി എല്ലിൽ ഇന്ന് കൊൽക്കത്ത-ബാംഗ്ളൂരിനെ നേരിടും. ഇതുവരെയുള്ള കളികളിൽ ഒരു മത്സരം മാത്രം വിജയിച്ച ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ അവസാനമാണ്. സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത് കൊൽക്കത്തയ്ക്ക് ആത്മവിശ്വാസം കൂട്ടും. വൈകിട്ട് 8-മണിക്കാണ് മത്സരം.

×