Advertisment

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ ടീം രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനായി ഡല്‍ഹിയില്‍ നിന്നുള്ള ഒരു നഴ്‌സ് ഇന്ത്യന്‍ താരത്തെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തല്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: യുഎഇയില്‍ നടന്ന ഐപിഎല്ലിനിടെ ടീം രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഡല്‍ഹിയില്‍ നിന്നുള്ള ഒരു നഴ്‌സ് ഇന്ത്യന്‍ താരത്തെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തല്‍.

ഐ.പി.എല്ലിനിടെ യു.എ.ഇയിലെ മൂന്ന് വേദികളില്‍ ഈ നഴ്‌സിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 30-നാണ് നഴ്‌സ് സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്ക് വഴി താരത്തെ ബന്ധപ്പെട്ടത്. ബി.സി.സി.ഐ ചട്ടപ്രകാരം താരം ഉടന്‍ തന്നെ വാതുവെയ്പ്പിനായി സമീപിച്ച കാര്യം അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിച്ചു.

സ്വകാര്യതയെ മാനിച്ച് ഈ താരത്തിന്റെയോ അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയുടെയോ പേര് പുറത്തുവിട്ടിട്ടില്ല. ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവന്‍ അജിത്ത് സിങ്ങാണ് ഇപ്പോള്‍ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

നഴ്‌സ് സമീപിച്ച കാര്യം ഇന്ത്യന്‍ താരം ഉടന്‍ തന്നെ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിച്ചിരുന്നു. ഈ വിഷയത്തില്‍ അന്വേഷണം ഇപ്പോള്‍ അവസാനിച്ചുവെന്നും അജിത്ത് സിങ് കൂട്ടിച്ചേര്‍ത്തു.

Advertisment