Advertisment

ഐ പി എല്‍; ഏറ്റവും പ്രായം കുറഞ്ഞ താരമായി പ്രയാസ് ബര്‍മന്‍

New Update

publive-image

Advertisment

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 12ാം സീസണില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി പ്രയാസ് ബര്‍മന്‍. റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരിന്റെ കളിക്കാരനായി എത്തുന്ന പ്രയാസ് ബര്‍മന്റെ പ്രായം 16 വയസ്സ് മാത്രമാണ്. പതിനേഴാം വയസ്സില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി അരങ്ങേറ്റം കുറിച്ച മുജീബ് റഹ്മാന്റെ റെക്കോര്‍ഡാണ് ഇതോടെ പ്രയാസ് ബര്‍മന്‍ തിരുത്തി കുറിക്കുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലി സണ്‍റൈസേഴ്‌സിനെ ബാറ്റിങ്ങിനയച്ചു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ; ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, വിജയ് ശങ്കര്‍, യൂസഫ് പഠാന്‍, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, റാഷീദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍ , മൊഹമ്മദ് നബി, സന്ദീപ് ശര്‍മ്മ, സിദ്ധാര്‍ത്ഥ് കൗള്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇലവന്‍ ; വിരാട് കോഹ്ലി, പാര്‍ഥിവ് പട്ടേല്‍, മോയിന്‍ അലി, എബി ഡി വില്ലിയേഴ്സ്, ഷിംറോണ്‍ ഹെറ്റ്മയര്‍, ശിവം ഡ്യൂബ്, കോളിന്‍ ഡി ഗ്രാന്‍ഹോംമെ, പ്രയാസ് ബാര്‍മാന്‍, യൂസ്വേന്ദ്ര ചഹാല്‍, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്

Advertisment