Advertisment

ഐപിഎൽ; ബാംഗ്ലൂരിനെതിരെ പഞ്ചാബിന് 203 റണ്‍സ് വിജയലക്ഷ്യം

New Update

publive-image

ബെംഗളൂരു: ഐപിഎല്ലിലെ 42ാം മല്‍സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 203 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 202 റണ്‍സെടുത്തത്. ടോസിനു ശേഷം പഞ്ചാബ് നായകന്‍ ആര്‍ അശ്വിന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാനത്തെ രണ്ടു മല്‍സരങ്ങളിലും ജയിച്ച ആര്‍സിബി ഹാട്രിക്ക് ജയം തേടിയാണ് ഇറങ്ങിയത്. പോയിന്റ് പട്ടികയില്‍ ആര്‍സിബി ഇപ്പോഴും അവസാന സ്ഥാനത്തു തന്നെയാണ്. പഞ്ചാബിനെ തോല്‍പ്പിച്ചാല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാംസ്ഥാനത്തേക്കു കയറാന്‍ ആര്‍സിബിക്കാവും. അതേസമയം, 10 മല്‍സരങ്ങളില്‍ അഞ്ചു വീതം ജയവും തോല്‍വിയുമടക്കം 10 പോയിന്റോടെ അഞ്ചാംസ്ഥാനത്താണ് പഞ്ചാബ്.

Advertisment