Advertisment

ഐപിഎൽ മത്സരങ്ങൾക്കായി എത്തുമ്പോൾ താരങ്ങൾക്ക് കുടുംബത്തെ ഒപ്പം കൂട്ടാമെന്ന് ബിസിസിഐ

New Update

മുംബൈ: ഐപിഎൽ മത്സരങ്ങൾക്കായി എത്തുമ്പോൾ താരങ്ങൾക്ക് കുടുംബത്തെ ഒപ്പം കൂട്ടാമെന്ന് ബിസിസിഐ. ഐപിഎലിനോടനുബന്ധിച്ച് ബിസിസിഐ പുറത്തിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയറിലാണ് (എസ്ഓപി) ഇക്കാര്യം വ്യക്തമായിരിക്കുക്കത്.

Advertisment

publive-image

ആളൊഴിഞ്ഞ സ്റ്റേഡിയങ്ങൾ സാമൂഹികാകലം പാലിച്ചുള്ള ടീം മീറ്റിങ്ങുകൾക്ക് ഉപയോഗിക്കാമെന്നും എസ്ഓപിയിൽ പറയുന്നു. സെപ്തംബർ 19 മുതൽ യുഎഇയിലാണ് ഇക്കൊല്ലം ഐപിഎൽ നടക്കുക.

താരങ്ങൾക്കും പരിശീലക സംഘത്തിനും കുടുംബത്തെ ഒപ്പം കൂട്ടാമെങ്കിലും ടീം ബസിൽ ഒരുമിച്ച് യാത്ര ചെയ്യാനോ ബയോ ബബിളിനകത്തു നിന്ന് പുറത്തു കടക്കാനോ പാടില്ല. ടോസ് മാസ്കോട്ട് ഇത്തവണ ഉണ്ടാവില്ല. ആളൊഴിഞ്ഞ സ്റ്റേഡിയങ്ങൾ സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള ടീം മീറ്റിങ്ങുകൾക്കും ഡ്രസിംഗ് റൂം സൗകര്യങ്ങൾക്കായും ഉപയോഗിക്കാം. ഡ്രസിംഗ് റൂമുകൾ ഒഴിവാക്കി ഗാലറി ഡ്രസിംഗ് റൂമായി ഉപയോഗിക്കണമെന്ന അഭ്യർത്ഥനയും എസ്ഓപിയിൽ ഉണ്ട്.

Advertisment