Advertisment

ഐപിഎല്‍ മത്സരങ്ങള്‍ക്കായി പിപിഇ കിറ്റ് ധരിച്ച് താരങ്ങള്‍ പറന്നിറങ്ങി. കോവിഡ് പരിശോധന നെഗറ്റീവായാല്‍ പരിശീലനം തുടങ്ങാം. മത്സരം തുടങ്ങുന്നത് സെപ്റ്റംബര്‍ 19 മുതല്‍

New Update

publive-image

Advertisment

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കായി കിങ്സ് ഇലവന്‍ പഞ്ചാബ്. രാജസ്ഥാന്‍ റോയന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍കിംഗ്സ് ടീമുകള്‍ യു.എ.ഇയിലെത്തി. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലാണ് താരങ്ങള്‍ ദുബായിലെത്തിയത്. പി.പി.ഇ കിറ്റ് ധരിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ വിമാനത്തില്‍ സഞ്ചരിച്ചത്. കൊല്‍ക്കത്ത താരങ്ങള്‍ ടൂര്‍ണമെന്‍റില്‍ അവരുടെ ആസ്ഥാനമായ അബുദാബിയിലാണ് വിമാനമിറങ്ങിയത്. യുഎഇയിലേക്ക് തിരിക്കുന്നതിന് മുമ്പ് ടീമുകള്‍ താരങ്ങളെ കൊവിഡ് 19 പരിശോധനകള്‍ക്ക് വിധേയരാക്കിയിരുന്നു.

publive-image

യുഎഇയിലെത്തിയ താരങ്ങള്‍ ആറ് ദിവസം ഐസൊലേഷനില്‍ കഴിയും. ഈ ആറുദിവസങ്ങള്‍ക്കിടെ മൂന്നുതവണ ഇവര്‍ പരിശോധനകള്‍ക്ക് വിധേയരാകും. കൊവിഡ് നെഗറ്റീവാണെന്ന് ഉറപ്പുവരുത്തിയാല്‍ താരങ്ങളെ പരിശീലനം നടത്താന്‍ അനുവദിക്കൂ. മത്സരം തുടങ്ങിയാലും ഓരോ അഞ്ച് ദിവസം കൂടുന്തോറം താരങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും കൊവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കും.

publive-image

അടുത്തയാഴ്ചയോടെ മുഴുവന്‍ ടീമുകളും ദുബായിലെത്തും. സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ തുടങ്ങുന്നത്. 53 ദിവസങ്ങളിലായി 60 മത്സരങ്ങളാണ് ടൂര്‍ണമെന്‍റിലണ്ടാകുക. ദുബായ്, അബുദാബി, ഷാര്‍ജ എന്നീ വേദികളിലായിരിക്കും മത്സരങ്ങള്‍.

ipl cricket news
Advertisment