Advertisment

സൈനികാഭ്യാസത്തിലൂടെ അമേരിക്കയെ വെല്ലുവിളിച്ച് ഇറാന്‍

New Update

Advertisment

യു.എസ് ഉപരോധത്തിന് ശക്തമായ മറുപടിയുമായി ഇറാന്‍. യുദ്ധവിമാനങ്ങളുമായി സൈനികാഭ്യാസം നടത്തിയാണ് ഇറാന്‍ അമേരിക്കയെ വെല്ലുവിളിച്ചത്. രാജ്യം നേരിടുന്നത് യുദ്ധസമാനമായ സാഹചര്യമാണെന്നും എതുവിധേനയും അത് നേരിടുമെന്നും പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. 1980ലെ ഇറാന്‍-ഇറാഖ് യുദ്ധസാഹചര്യം ചൂണ്ടിക്കാട്ടിയാണ് റൂഹാനി നിലവിലുള്ള അവസ്ഥയോട് പ്രതികരിച്ചത്. അന്ന് ശത്രു സദ്ദാം ഹുസൈനായിരുന്നെങ്കില്‍ ഇന്നത് ഡൊണാള്‍ഡ് ട്രംപാണ്. എന്തു വില കൊടുത്തും ഇതിനെ നേരിടണം. റൂഹാനി വ്യക്തമാക്കി.

2015ല്‍ അമേരിക്കയടക്കമുള്ളരാജ്യങ്ങളുമായി ഇറാന്‍ ഒപ്പുവെച്ച ആണവ ഉടമ്പടിയില്‍ നിന്ന് ഏകപക്ഷീയമായാണ് അമേരിക്ക പിന്‍മാറിയത്. ഇതോടെയാണ് ഉപരോധങ്ങള്‍ പുനസ്ഥാപിച്ചത്.സഖ്യരാജ്യങ്ങളോട് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈന എണ്ണ ഇറക്കുമതി തുടരും. ഇന്ത്യയും താല്‍കാലിമായി എണ്ണ ഇറക്കുമതി ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമെ ജപ്പാന്‍, ദക്ഷിണ കൊറിയ, തുര്‍ക്കി, ഗ്രീസ്, തായ്‌വാന്‍, ഇറ്റലി എന്നിവരും എണ്ണ വാങ്ങും.അതേ സമയം ഇറാനുമായുള്ള വ്യാപാരബന്ധം ഉപേക്ഷിക്കണമെന്ന് അമേരിക്കയുടെ ആവശ്യം യൂറോപ്പ് തള്ളി. അമേരിക്കയുടെ നടപടിയെ നിയമവിരുദ്ധമെന്നും റഷ്യ ഇതിനെ അംഗീകരിക്കുന്നില്ലെന്നും പറഞ്ഞ് പ്രസിഡന്റ് വ്‌ലാദിമര്‍ പുടിനും രംഗത്തെത്തിയിരുന്നു.

Advertisment