ഇറാൻ നീറിപ്പുകയുകയാണ്; വുമൺ, ലൈഫ്, ഫ്രീഡം എന്ന മുദ്രാവാക്യം എഴുതിയ ചോക്ലേറ്റ് വിതരണം ചെയ്തതിന് അറസ്റ്റിലായ കൗമാരക്കാരനും ക്രൂരമായി കൊല്ലപ്പെട്ടു, ഇറാനിൽ വിലപ്പെട്ട ഒരു ജീവൻകൂടി പൊലിഞ്ഞു; അകാലത്തില്‍ പൊലിഞ്ഞ 19കാരന്‍ ഇറാൻ പ്രതിഷേധത്തിൻ്റെ നായകനാകുമ്പോള്‍.. !

New Update

ടെഹ്റാന്‍: ഇറാനിൽ വിലപ്പെട്ട ഒരു ജീവൻകൂടി പൊലിഞ്ഞു. വുമൺ, ലൈഫ്, ഫ്രീഡം എന്ന മുദ്രാവാക്യം എഴുതിയ ചോക്ലേറ്റ് വിതരണം ചെയ്തതിന് അറസ്റ്റിലായ അബ്ബാസ് മൻസൂരി (19) പോലീസ് മോചിതനായ ശേഷം കസ്റ്റഡിയിലനുഭവിച്ച ക്രൂരമായ മർദനം മൂലം മരണപ്പെട്ടു.

Advertisment

publive-image

ഈ കൗമാരക്കാരനെ ഇന്ന് ഇറാൻ പ്രതിഷേധത്തിൻ്റെ നായകനായി ജനം ഉയർത്തിക്കാട്ടുകയാണ്.വലിയ ജനരോഷമാണ് ഇപ്പോൾ ഇറാനിലെങ്ങും കാണാൻ കഴിയുക. ഇസ്ലാമിക് റിപ്പബ്ലിക് സുരക്ഷാ സേനയുടെ ഏറ്റവും പുതിയ ഇരയായ അബ്ബാസ് മൻസൂരിക്ക് ജനമദ്ധ്യത്തിൽ വീരപരിവേഷമാണ് കൈവന്നിരിക്കുന്നത്.

ഇറാൻ നീറിപ്പുകയുകയാണ്. സൈന്യത്തിന്റെ ക്രൂരതയ്ക്കും അടിച്ചമർത്തലുകൾക്കും പ്രക്ഷോഭം ഒട്ടും തണുപ്പിക്കാൻ കഴിഞ്ഞിട്ടില്ല. മറിച്ച് ഭരണകൂടത്തോടുള്ള അവരുടെ പ്രതിഷേധവും ആതമീയ നേതാവിനോടുള്ള ആക്രോശവും നാൾക്കുനാൾ വർദ്ധിക്കുകയാണ്.

Advertisment