Advertisment

ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ൽ ര​ണ്ട് എ​ണ്ണ ടാ​ങ്ക​റു​ക​ൾ​ക്ക് നേ​ർ​ക്കു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഇ​റാ​നാ​ണെ​ന്നു സൗ​ദി അ​റേ​ബ്യയും

author-image
ഗള്‍ഫ് ഡസ്ക്
New Update

റി​യാ​ദ്: ക​ഴി​ഞ്ഞ ദി​വ​സം ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ൽ ര​ണ്ട് എ​ണ്ണ ടാ​ങ്ക​റു​ക​ൾ​ക്ക് നേ​ർ​ക്കു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഇ​റാ​നാ​ണെ​ന്നു സൗ​ദി അ​റേ​ബ്യയും. ഇ​തു​മാ​യി ​ബ​ന്ധ​പ്പെ​ട്ടു​ള്ള ഭീ​ഷ​ണി​ക​ളെ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നും സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ പ​റ​ഞ്ഞു. നേ​ര​ത്തെ, അ​മേ​രിക്ക​യും സ​മാ​ന​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.

Advertisment

publive-image

അമേരിക്കന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പാ​ണ് എ​ണ്ണ ടാ​ങ്ക​ർ ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നെ ആ​ദ്യം കു​റ്റ​പ്പെ​ടു​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ഒ​രു എ​ണ്ണ​ക്ക​പ്പ​ലി​ൽ​നി​ന്ന് ഇ​റാ​ൻ സൈ​നി​ക​ർ മൈ​നു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തെ​ന്നു വി​ശ​ദീ​ക​രി​ച്ച് യു​എ​സ് നേ​വി വീ​ഡി​യോ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇതിന് പിന്നാലെ ഇത് നിഷേധിച്ച ഇറാന്‍റെ വാദം ട്രംപ് തള്ളി.

വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ ആ​ക്ര​മ​ണം പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം വ​ർ​ധി​പ്പി​ച്ചേ​ക്കു​മെ​ന്ന ആ​ശ​ങ്ക​ക​ൾ​ക്കി​ടെ​യാ​ണ് ഇ​പ്പോ​ൾ സൗ​ദി അ​റേ​ബ്യ​യും ഇ​റാ​നെ​തി​രെ രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ഇ​റാ​ൻ നി​ഷേ​ധി​ച്ചു.

Advertisment