Advertisment

സിറിയന്‍ അതിര്‍ത്തിയിലെ ഐഎസ് ഭീകരര്‍ക്കെതിരെ ഇറാഖിന്റെ വ്യോമാക്രമണം ; നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു

New Update

ബാഗ്ദാദ്: സിറിയന്‍ അതിര്‍ത്തിയിലെ ഐഎസ് ഭീകരര്‍ക്കെതിരെ ഇറാഖിന്റെ വ്യോമാക്രമണം. നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇറാഖിന്റെ എഫ്-16 യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയത്.

publive-image

തങ്ങളുടെ സൈനികര്‍ക്ക് ഐഎസ് ഭീകരര്‍ ഭീഷണിയായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി കഴിഞ്ഞ ദിവസം അറിയിച്ചതിന് പിന്നാലെയാണ് വ്യോമാക്രമണം ഉണ്ടായിരിക്കുന്നത്.

Advertisment