Advertisment

ഇറാഖിലെ എംബസിയെ ആക്രമിക്കാന്‍ ആ പാര്‍ട്ടികളെ ആരാണ് അധികാരപ്പെടുത്തുന്നത് ? ; യുഎസ് എംബസിക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണം സ്വീകാര്യമല്ലെന്ന് ഇറാഖ് പ്രധാനമന്ത്രി

New Update

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനത്തെ യുഎസ് എംബസിക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണം സ്വീകാര്യമല്ലെന്ന് ഇറാഖ് പ്രധാനമന്ത്രി അഡെല്‍ അബ്ദുള്‍ മഹ്ദി.

യുഎസ് എംബസിക്ക് നേരെ റോക്കറ്റാക്രമണം നടത്തിയത്് വേദനാജനകവും തെറ്റാണെന്നും ഇറാഖിലെ എംബസിയെ ആക്രമിക്കാന്‍ ആ പാര്‍ട്ടികളെ ആരാണ് അധികാരപ്പെടുത്തുന്നത് അദ്ദേഹം കുറ്റപ്പെടുത്തുന്നു.

Advertisment

publive-image

ഇറാഖിലെ ബാഗ്ദാദില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണമുണ്ടായി. അതിസുരക്ഷാ മേഖലയായി കരുതുന്ന ഗ്രീന്‍ സോണില്‍ സ്ഥിതി ചെയ്യുന്ന എംബസിക്ക് സമീപം മൂന്ന് റോക്കറ്റുകളാണ് പതിച്ചത്. അമേരിക്ക റോക്കറ്റ് ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ചു. ബാഗ്ദാദിന് സമീപമുള്ള സഫറാനിയ ജില്ലയില്‍ നിന്നാണ് റോക്കറ്റുകള്‍ തൊടുത്തിട്ടുള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്ന് റോക്കറ്റുകളില്‍ രണ്ടെണ്ണം അമേരിക്കന്‍ എംബസിയുടെ തൊട്ടടുത്താണ് പതിച്ചത്.

ഒരാഴ്ചയ്ക്ക് മുമ്പ് സമാനമായ രീതിയില്‍ രണ്ട് റോക്കറ്റ് ആക്രമണങ്ങള്‍ അമേരിക്കന്‍ എംബസിക്ക് നേരെ നടന്നിരുന്നു. ജനുവരി നാലിനും ജനുവരി എട്ടിനുമായിരുന്നു ആക്രമണങ്ങള്‍. ഇറാന്‍ സൈനിക ജനറല്‍ സുലൈമാനിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചതിന് പിന്നാലെയാണ് എംബസിക്ക് നേരെ ആക്രമണങ്ങള്‍ തുടര്‍ക്കഥയായത്.

ഇറാന്‍ ഖുദ്സ് ഫോഴ്സ് തലവന്‍ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പ്രതികാരമായാണ് ഇറാഖിലെ യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരേ ഇറാന്‍ മിസൈലാക്രമണം നടത്തിയത്.

Advertisment