ഇറാഖിലെ കുര്‍ദിസ്താനില്‍ നടന്ന വെടിവയ്പില്‍ തുര്‍ക്കി നയതന്ത്ര പ്രതിനിധി ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, July 17, 2019

കുര്‍ദിസ്താന്‍: ഇറാഖിലെ കുര്‍ദിസ്താനില്‍ നടന്ന വെടിവയ്പില്‍ തുര്‍ക്കി നയതന്ത്ര പ്രതിനിധി ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. തുര്‍ക്കിയിലെ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറലാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

കുര്‍ദിസ്താനിലെ ഇര്‍ബിലിലെ ഹുക്കാബസ് റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെ അക്രമി വന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ആക്രമത്തിനെതിരേ ശക്തമായി തിരിച്ചടിക്കുമെന്ന് തുര്‍ക്കി പ്രതിനിധികള്‍ പ്രതികരിച്ചു.

×