Advertisment

വിടവാങ്ങല്‍ മത്സരം പോലും ലഭിക്കാതെ പ്രിയതാരങ്ങള്‍ മടങ്ങുന്നുവെന്ന് ആരാധകര്‍; ആരാധകരുടെ പരാതി പരിഹരിക്കാന്‍ ഇര്‍ഫാന്‍ പത്താന്റെ പോംവഴി ഇങ്ങനെ

New Update

publive-image

Advertisment

മുംബൈ: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് എംഎസ് ധോണിയും സുരേഷ് റെയ്‌നയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ആ ദുഖം ആരാധകര്‍ക്ക് ഇനിയും വിട്ടുമാറിയിട്ടില്ല.

അതിനിടെ എംഎസ് ധോണിക്ക് വിടവാങ്ങല്‍ മത്സരം ഒരുക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് ബിസിസിഐയും രംഗത്തെത്തി. അത് ആരാധകര്‍ക്ക് ഒരു പരിധിവരെ ആശ്വാസം പകര്‍ന്നെങ്കിലും അവരുടെ വിഷമം പൂര്‍ണമായും മാറിയിട്ടില്ല.

തങ്ങളുടെ പ്രിയതാരങ്ങളില്‍ പലരും വിടവാങ്ങല്‍ മത്സരം പോലും ലഭിക്കാതെ കളിക്കളം വിട്ടത് അവര്‍ സമൂഹമാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടി.

ഇപ്പോഴിതാ വിരമിച്ച താനടക്കമുള്ള താരങ്ങള്‍ക്ക് വിടവാങ്ങല്‍ മത്സരം ലഭിക്കുന്നതിനുള്ള സാധ്യത നവമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. നിലവിലെ താരങ്ങള്‍ക്കെതിരെ വിരമിച്ചവരുടെ ടീമൊരുക്കി മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ചാണ് പത്താന്‍ ചോദിക്കുന്നത്. വിരമിച്ച താരങ്ങള്‍ക്ക് വിടവാങ്ങല്‍ മത്സരം ലഭിക്കുന്നതിനൊപ്പം ഈ മത്സരം ചാരിറ്റിക്കു കൂടി പ്രയോജനപ്പെടുത്തണമെന്ന് പത്താന്‍ പറഞ്ഞു.

തന്നോടൊപ്പം ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, എംഎസ് ധോണി, അജിത് അഗാര്‍ക്കര്‍, സഹീര്‍ ഖാന്‍, പ്രഗ്യാന്‍ ഓജ എന്നിവരാണ് പത്താന്റെ ടീമിലുള്ളത്. എന്തായാലും പത്താന്റെ 'ഐഡിയ' ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

Advertisment