Advertisment

അന്നു യഥാര്‍ഥത്തില്‍ ഇന്ത്യക്കായി താന്‍ കളിക്കേണ്ടതായിരുന്നില്ല; അന്ന് ദാദ പറഞ്ഞു, 19 കാരനായ നിന്നെ കടുപ്പമേറിയ ഓസീസ് പര്യടനത്തിൽ ഉൾപ്പെടുത്താൻ ആ​ഗ്രഹിച്ചിരുന്നില്ല; ഇര്‍ഫാന്‍ പറയുന്നു

New Update

ഇന്ത്യക്കു വേണ്ടിയുള്ള അരങ്ങേറ്റ ഓര്‍മകള്‍ പങ്കുവെച്ച് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ രം​ഗത്ത്. സൗരവ് ഗാംഗുലി ക്യാപ്റ്റനായിരിക്കെ 2003ലായിരുന്നു ഇര്‍ഫാന്‍ ആസ്‌ട്രേിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയിൽ അരങ്ങേറിയത്. അന്നു യഥാര്‍ഥത്തില്‍ ഇന്ത്യക്കായി താന്‍ കളിക്കേണ്ടതായിരുന്നില്ലെന്നു ഇര്‍ഫാന്‍ പറയുന്നു. അന്ന് ആസ്‌ട്രേലിയന്‍ പര്യടനത്തില്‍ തന്നെ ഉള്‍പ്പെടുത്തുന്നതിനോടു യോജിച്ചിരുന്നില്ലെന്നു അന്നത്തെ ക്യാപ്റ്റൻ സൗരവ് ഗാംഗുലി തന്നോടു പറഞ്ഞിരുന്നതായി ഇര്‍ഫാന്‍ പറയുന്നു.

Advertisment

publive-image

ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര അവസാനിക്കാനിരിക്കെയായിരുന്നു അദ്ദേഹം ഇക്കാര്യം തന്നോടു തുറന്നു പറഞ്ഞത്. സെലക്ഷന്‍ മീറ്റിങില്‍ നീ ടീമില്‍ വേണ്ടെന്നു താന്‍ ആവശ്യപ്പെട്ടിരുന്നു. നിന്റെ ബൗളിങ് കണ്ടിട്ടില്ലാത്തത് കൊണ്ടായിരുന്നില്ല ഇത്. മറിച്ച് 19 വയസ്സ് മാത്രമുള്ള നിന്നെ വളരെ കടുപ്പമേറിയ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കൊണ്ടു പോവാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ നിന്നെ നേരില്‍ കണ്ടപ്പോള്‍ തന്നെ നന്നായി പെര്‍ഫോം ചെയ്യുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും ഗാംഗുലി പറഞ്ഞതായി ഇര്‍ഫാന്‍ ഓർക്കുന്നു.

കരിയറിലുടനീളം തന്നെ വളരെയധികം പിന്തുണച്ചിട്ടുള്ള ക്യാപ്റ്റനാണ് ഗാംഗുലി. ആ പിന്തുണ ഒരിക്കലും മറക്കാന്‍ കഴിയില്ല. ദാദയിലെ ഏറ്റവും നല്ല കാര്യം എന്താണെന്ന് ചോദിച്ചാല്‍ ഒരു താരത്തെ ഇഷ്ടപ്പെട്ടാല്‍ അവനെ പിന്നീട് കൈവിടില്ലെന്നതാണ്. എല്ലായ്‌പ്പോഴും ഈ താരത്തെ ദാദ പിന്തുണയ്ക്കും. ഇർഫാൻ പറയുന്നു.

രണ്ടു ബൗളര്‍മാരെയാണ് താന്‍ മാതൃകയാക്കിയിരുന്നത്. ഒന്ന് അക്രം ആയിരുന്നെങ്കില്‍ രണ്ടാമത്തേത് കപില്‍ ദേവായിരുന്നു. മികച്ച ഓള്‍റൗണ്ടറും ക്യാപ്റ്റനും നന്നായി പന്ത് സ്വിങ് ചെയ്യിക്കുന്ന ബൗളറുമായിരുന്നു കപില്‍. അക്രമിനെ ഓസീസ് പര്യടനത്തിനിടെ നേരില്‍ കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി. പത്താൻ ഓർമകൾ പങ്കുവെച്ചു.

IRFAN PATAN SORAV GANGULY
Advertisment