Advertisment

സാഹസിക ലോകത്തേയ്ക്ക് കാല്‍വച്ച് കുവൈറ്റ് പ്രവാസി മലയാളികളുടെ പുത്രി ; സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ചത് അയല്‍വാസിയായ കുഞ്ഞിന്റെ ജീവന്‍

New Update

കുവൈറ്റ് : സാഹസിക ലോകത്തേയ്ക്ക് കാല്‍വച്ച് കുവൈറ്റ് പ്രവാസി മലയാളികളുടെ പുത്രി .

Advertisment

കിഷോർ ചൂരനോലിയുടെയും ജോസി കിഷോറിന്റെയും രണ്ടാമത്തെ പുത്രിയായ ഐറിൻ കിഷോറിന്റെ വളരെ ധീരവും അവസരോചിതവുമായ ഇടപെടൽ മൂലം 3 വയസ്സുള്ള ഒരു കുഞ്ഞിന്റെ ജീവൻ തിരിച്ചു കിട്ടി.

publive-image

സ്പോർട്സ് ക്യാമ്പ് കഴിഞ്ഞു മംഗാഫിലുള്ള തങ്ങളുടെ വീട്ടിലേക്കു ഗേറ്റ് കടന്നു വന്ന ഐറിൻ കാണുന്നത് മലിന ജലം (ഫിൽറ്റർ തകരാർ മൂലം) കെട്ടി കിടക്കുന്ന അവിടുത്തെ നീന്തൽ കുളത്തിൽ അറിയാതെ വീണു പോയ അയൽവാസിയായ 3 വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെയാണ്.

രണ്ടാമതൊന്നു ആലോചിക്കാതെ തന്നെ ഈ കൊച്ചു മിടുക്കി ആ കുളത്തിലേക്ക് എടുത്തു ചാടുകയും മുങ്ങി താഴുന്ന കുഞ്ഞിനെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റുകയും ആയിരുന്നു. അത്യധികം പ്രശംസനീയമായ ഈ പ്രവൃത്തിയിലൂടെ ഐറിൻ സാഹസിക ലോകത്തു കാൽ വെച്ച് കഴിഞ്ഞു.

publive-image

kuwait
Advertisment