Advertisment

ഇത് ഇരിങ്ങാലക്കുടയുടെ സ്വന്തം കോണത്തുകുന്ന് ! സോഷ്യല്‍മീഡിയാ യുഗത്തിലും ഇതൊരു മാതൃകാ ഗ്രാമമാണ്, ഇവിടുത്തെ ചെറുപ്പക്കാരും !

New Update

publive-image

Advertisment

തൃശൂര്‍ : സാധാരണ സിനിമകളില്‍ കേള്‍ക്കുന്ന സ്ഥലനാമങ്ങള്‍ പോലെ ഗ്രാമീണമായ ഒരു സ്ഥലമാണ് കോണത്തുകുന്ന് .

യുവതലമുറ അവരറിയാതെ വഴി തെറ്റി വർഗീയതയിലേക്കും , മയക്കുമരുന്നിലേക്കും രാഷ്ട്രീയ അതിപ്രസരങ്ങളിലേക്കും വഴിമാറി സഞ്ചരിച്ചുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സമൂഹത്തിനെതിരായി പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തിൽ അവരെ നേര്‍വഴിയ്ക്ക് നടത്താന്‍ കലാ - കായിക രംഗത്ത് അവരെ പ്രാപ്തരാക്കുകയാണ് ഈ ഗ്രാമത്തിലെ ചെറുപ്പക്കാര്‍ ചെയ്യുന്നത്.

publive-image

അങ്ങനെയാണ് തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടക്കടുത്തുള്ള കൊച്ചു ഗ്രാമമായ കോണത്തുകുന്നിലെ സാൻഡോസ് ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബ് വിദ്യാർത്ഥികൾക്കായി സൗജന്യ ഫുട്ബോള്‍ പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചത് .

നാട്ടുകാരെ വിവരം അറിയിച്ചതോടെ അതിലേക്കായി നൂറുകണക്കിന് സ്‌കൂൾ വിദ്യാർത്ഥികൾ രജിസ്റ്റർ ചെയുകയും ചെയ്തു .

publive-image

1985 ൽ കോണത്തുകുന്നിലെ ഒരു കൂട്ടം ഫുട്ബോൾ പ്രേമികൾ രൂപം കൊടുത്ത സാൻഡോസ് എന്ന ക്ലബ്ബ് , സാമൂഹിക സേവന രംഗങ്ങളിലും മാതൃകയാണ് . ഒരു പഞ്ചായത്തിലെ മുഴുവൻ പാവപ്പെട്ടവരെയും കണ്ടെത്തി അവർക്കായി സൗജന്യപെൻഷൻ പദ്ധതി നടപ്പിലാക്കി ശ്രദ്ധ പിടിച്ചുപറ്റിയത് ഈ ഗ്രാമീണക്കൂട്ടമാണ് .

നൂറോളം നിര്‍ധനകുടുംബങ്ങൾക്കുള്ള പെൻഷൻ പദ്ധതി പഞ്ചായത്തിലെ എല്ലാ മെമ്പർമാരും ഏറ്റെടുത്തുകഴിഞ്ഞു .

publive-image

അതുപോലെ അസുഖം ബാധിച്ചവർക്കായി സൗജന്യ ചികിത്സ സഹായങ്ങളും , വിദ്യാഭ്യസത്തിനായി വിദ്യാർത്ഥികൾക്ക് പ്രത്യേക പാക്കേജുകളും നടത്തിവരുന്നു . അടുത്ത ഘട്ടമായി ഈ വർഷാവസാനത്തോടെ പത്തോളം നിർധന യുവതികളുടെ വിവാഹമാണ് ഇവര്‍ പ്ലാൻ ചെയ്തിരിക്കുന്നത് .

ഇതേ പഞ്ചായത്തിലെ വള്ളിവട്ടത്തുള്ള ​ചന്ദ്രഹാസന്റെ മകൻ നിഖിൽ ചന്ദ്ര എന്ന ​ വിദ്യാർത്ഥിയുടെ വൃക്കകൾ മാറ്റിവെക്കുവാൻ , മമ്മുട്ടി ചെയർമാനായുള്ള കെയർ &ഷെയർ എന്ന സംഘടനയുടെ വക്താവായ ജിൻസ് കുര്യാക്കോസിനെ സമീപിക്കുകയും ആറു മാസംകൊണ്ട് എല്ലാ പരിശോധനകളും പൂർത്തിയാക്കി വൃക്ക മാറ്റൽ ശസ്ത്രക്രിയ നടത്തിക്കൊടുക്കുകയും ചെയ്തു എന്നതും ക്ലബ്ബിന്റെ മറ്റൊരു നന്മകൂടിയാണ് .

publive-image

മനുഷ്യനെ കാർന്നുതിന്നുന്ന വർഗീയതയക്കെതിരെയും മയക്കു മരുന്നിനെതിരെയും ക്യാമ്പയിനുകൾ നടത്തി സമൂഹമാധ്യമങ്ങളിലൂടെയും

അല്ലാതെയും ജനങ്ങളിലേക്ക് എത്തിക്കുന്ന കുറെയധികം കലാപരിപാടികൾ ഇവര്‍ ചെയ്തുവരുന്നുണ്ട് .

publive-image

ഇപ്പോൾ നടക്കുന്ന സൗജന്യ ഫുട്‍ബോൾ പരിശീലന ക്യാമ്പ് പഞ്ചായത്തിലെ മുൻകാല ഫുട്‍ബോൾ കളിക്കാർ ചേർന്ന് നിർവഹിച്ചു . ഘാനയിൽ നിന്നുള്ളവരാണ് പരിശീലനം നൽകുന്നവർ .

ഇക്കഴിഞ്ഞ ദിവസം പുതിയകാവ് ക്ഷേത്ര കൊട്ടാരത്തിൽ വെച്ച് നടന്ന ചടങ്ങിൽ ക്ലബ്ബിന്റെ മുഖ്യരക്ഷാധികാരികളായ രാജീവ് മുല്ലപ്പിള്ളി , സലിം അറക്കൽ , ഗഫൂർ മൂളംപറമ്പിൽ , ക്ലബ്ബ് ഭാരവാഹികളായ യാക്കൂബ് , സുനിൽ കുമാർ , മോഹൻദാസ് , കൃഷ്ണൻ , നജാഹ് , അനിൽ   , മനോജ് , ജോയ് , ഉണ്ണികൃഷ്ണൻ , ജമാലുദ്ധീൻ എന്നിവർ പങ്കെടുത്തു .

കലാഭവൻ മണികണ്ഠൻ , കലാഭവൻ ജോഷി എന്നിവരായിരുന്നു മുഖ്യാതിഥികൾ . ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാബ്രോയും , ആലുവക്കാരൻ ഫൗണ്ടേഷനുമാണ് മുഖ്യ പ്രായോജകർ .

കൂടാതെ വിദേശത്തും സ്വദേശത്തും ഉള്ള ക്ലബ്ബ് മെമ്പർമാരുടെയും പങ്കാളിത്തത്തോടെയാണ് എല്ലാ ക്ഷേമപ്രവർത്തനങ്ങളും നടത്തി വരുന്നത് .

റിപ്പോര്‍ട്ട് - സത്താർ അൽ കരൻ

latest trissur
Advertisment