Advertisment

അയര്‍ലന്‍ഡില്‍ ലൂക്കൻ പൊന്നോണം സെപ്റ്റംബർ 14 ന്

New Update

publive-image

Advertisment

ഡബ്ലിൻ : അയർലഡിലെ ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14 ശനി രാവിലെ 10.30ന് പാ മേഴ്‌സ്‌ടൗൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ അത്തപ്പൂക്കളത്തോടെ ആരംഭിക്കും.

കുട്ടികൾക്കും മുതിർന്നവർക്കും കായിക മത്സരങ്ങളും വടംവലിയും ഉണ്ടാകും. തുടർന്ന് ഓണസദ്യ. ഉച്ചക്ക് ശേഷം മാവേലിമന്നന് വരവേൽപ്പ്, പുലികളി, തിരുവാതിര, ക്ലാസിക്കൽ, സിനിമാറ്റിക്ക് ഡാൻസുകൾ, യൂത്ത് ഡാൻസ്, കോമഡി സ്കിറ്റ് തുടങ്ങി വിവിധ കലാപരിപാടികൾ ആഘോഷത്തിനു ചാരുത പകരും.

എല്ലാ ലൂക്കൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട്‌ ബിനോയി കുടിയിരിക്കൽ, സെക്രട്ടറി ജയൻ തോമസ് എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക് 

ബിനോയി : 0899565636

ലിജോ അലക്സ് : 0879520150

ഷൈബു കൊച്ചിൻ : 0876842091

irland
Advertisment