Advertisment

37 കാരിയായ പാലാ സ്വദേശി മലയാളി നഴ്സ് അയര്‍ലാന്‍ഡില്‍ അന്തരിച്ചു

author-image
രാജു കുന്നക്കാട്ട്
Updated On
New Update

publive-image

Advertisment

അയര്‍ലാന്‍ഡ് : 37 കാരിയായ മലയാളി നഴ്സ് അയര്‍ലാന്‍ഡില്‍ രോഗബാധിതയായി അന്തരിച്ചു. ലിമറിക് സെ.ജോണ്‍സ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ പാലാ ഇല്ലിമൂട്ടില്‍  ടിനി സിറിള്‍ (ടിനി സെബാസ്റ്റ്യന്‍ 37) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു മരണം . പാലാ കത്തീഡ്രല്‍ പള്ളി ഇടവകാംഗമായ ഇല്ലിമൂട്ടില്‍ സിറിള്‍ ജോയിയുടെ ഭാര്യയാണ് .

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടിനി ഓപ്പറേഷന് ശേഷം ഐസി.സി.യുവിലായിരുന്നു. ഭര്‍ത്താവ് സിറിള്‍ ജോയി ലിമറിക്കില്‍ ചെഫായി ജോലി ചെയ്യുന്നു.

publive-image

ഇവര്‍ക്ക് 8ഉം 4ഉം വയസ്സുള്ള രണ്ട് കുട്ടികളാണുള്ളത്. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയര്‍ലണ്ടില്‍ എത്തിയതാണ് ടിനി. ടിനിയുടെ മരണവിവരമറിഞ്ഞ് ഉറ്റവരും മലയാളി സുഹൃത്തുക്കളും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും എന്നാണ് പ്രാഥമിക വിവരം .

irland
Advertisment