Advertisment

ഹൈരാബാദ് ഏറ്റുമുട്ടലിനെ വിമര്‍ശിച്ച്‌ ഇറോം ശര്‍മിള ...പൊലീസിന് നിയമം കയ്യിലെടുക്കാന്‍ അവകാശമില്ല

New Update

കൊച്ചി: ഹൈരാബാദില്‍ ബലാത്സംഗ കേസ് പ്രതികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സംഭവത്തെ വിമര്‍ശിച്ച്‌ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള.

Advertisment

publive-image

പൊലീസിന് നിയമം കയ്യിലെടുക്കാന്‍ അവകാശമില്ലെന്നും ആരാണ് പൊലീസിന് വെടിവെയ്ക്കാന്‍ അധികാരം നല്‍കിയതെന്നും ശര്‍മിള പറഞ്ഞു.

പൊലീസ് ചെയ്യുന്ന കൊലപാതങ്ങള്‍ക്ക് കയ്യടിക്കുന്നത് അപകടകരമാണെന്നും അന്ധത ബാധിച്ചവരാണ് ഇത്തരം ഏറ്റുമുട്ടലുകളെ പിന്തുണയ്ക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ആയുധമേന്തിയവരുടെ അധികാര ദുര്‍വിനിയോഗം താന്‍ നേരിട്ടനുഭവിച്ചതാണെന്നും ഇറോം പറഞ്ഞു.

irom sharmila critized
Advertisment