Advertisment

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസര്‍ പുറത്തിറങ്ങി: മാസ് ലുക്കില്‍ പ്രണവ് മോഹന്‍ലാല്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തുവിട്ടു. ആദി എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. മാസ് ലുക്കിലാണ് പ്രണവ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.

ആക്ഷന്‍ മേമ്പോടിയോടെ എത്തുന്ന പ്രണയ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. നോട്ട് എ ഡോണ്‍ സ്റ്റോറി എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്.

Advertisment

publive-image

ക്യാമറ അഭിനന്ദ് രാമാനുജനും സംഗീത സംവിധാനം ഗോപിസുന്ദറുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രം വന്‍മുതല്‍ മുടക്കിലാണ് ഒരുങ്ങുന്നത്. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്.

മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജി സുരേഷ് കുമാര്‍ എന്നിവരും ഈ ചിത്രത്തില്‍ നിര്‍ണായക വേഷം ചെയ്യുന്നുണ്ട്.

https://www.facebook.com/DQSalmaan/videos/2228572217390579/

21#teaser
Advertisment