Advertisment

ഇരവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി

New Update

publive-image

കോഴിക്കോട്: ഇരവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. മുത്തപ്പൻപുഴ അംബേദ്‌കർ ആദിവാസി കോളനിയിലെ അറ്റത്ത് വിജയനെ (50) ആണ് കാണാതായത്. ഇന്ന് വൈകിട്ട് പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇദ്ദേഹം.

തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ അന്വേഷിച്ചു ചെന്നപ്പോൾ പുഴക്കരയിൽ വസ്ത്രങ്ങളും മറ്റും കണ്ടെത്തുകയായിരുന്നു.

Advertisment