ലണ്ടന്‍: യൂറോപ്പില്‍ ആക്രമണം നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.
പാരീസ് മോഡല്‍ ആക്രമണങ്ങളിലൂടെ യുറോപ്പിനെ ചോരയില്‍ മുക്കാനുള്ള പദ്ധതികള്‍ നടക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് ദിനപത്രമായ സണ്‍ഡെ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തു. 130 പേര് മരിച്ച പാരീസ് ആക്രമണത്തിന്റെ നടുക്കത്തില്‍ നിന്ന് ലോകം ഇനിയും മുക്തമായിട്ടില്ല.
സിറിയ അടക്കമുള്ള ശക്തികേന്ദ്രങ്ങളില്‍ തകര്‍ന്നടിഞ്ഞ ഐഎസ് യൂറോപ്പില്‍ വന്‍ ആക്രമണത്തിനാണ് ഒരുങ്ങുന്നത്.
ഭീകരസംഘടനയുടെ ക്യാമ്ബില്‍ നിന്ന് കണ്ടെടുത്ത ഹാര്‍ഡ് ഡിസ്ക്കിലാണ് ഇതുസംബന്ധിച്ച സൂചനകളുള്ളത്. തങ്ങളുടെ സ്വാധീനം നഷ്ടമായിട്ടില്ലെന്ന് തെളിയിക്കാനാണ് യുറോപ്പില്‍ ആക്രമണത്തിന് ഐഎസ് നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാരീസ് ആക്രമണത്തിനു പിന്നാലെ ബ്രിട്ടനില്‍ ആക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിടുന്നതായി യൂറോപ്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.