Advertisment

കാശ്മീർ വിഭജനം; വെളിവായത് സംഘ് പരിവാർ ഒളി അജണ്ട: ഇന്ത്യൻ സോഷ്യൽ ഫോറം

New Update

ജിദ്ദ: 1947 ൽ വലതുപക്ഷ ദേശീയ വാദികൾ ഇന്ത്യയെ വിഭജിക്കാൻ കരണക്കാരായെങ്കിൽ ഇപ്പോൾ സംഘപരിവാർ അത് അവരുടെ ഒളി അജണ്ടയിലൂടെ കശ്മീരിൽ നടപ്പാക്കി വംശീയ ഉന്മൂലനത്തിനു വഴി തെളിയിച്ചിരിക്കുകയാണെന്നു ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള ചാപ്റ്റർ അഭിപ്രായപ്പെട്ടു.

Advertisment

ജമ്മു കശ്മീരിൽ നില നിന്നിരുന്ന പ്രത്യേക പദവി റദ്ദാക്കി കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നതില്‍ സംശയമില്ല. പതിറ്റാണ്ടുകളായി കശ്മീരികള്‍ അനുഭവിച്ചു വരുന്ന ദുരിതങ്ങള്‍ അവസാനിക്കുമെന്നതിനു പകരം ജനജീവിതം കൂടുതല്‍ ദുസ്സഹമാവുന്നതിലേക്കാണ് ഭരണകൂടം സ്ഥിതി ഗതികൾ എത്തിച്ചിരിക്കുന്നത്.

കശ്മീര്‍ വിഭജിക്കുന്നതോടെ കൂടി സംഘപരിവാറിന്റെ ഹിഡൻ അജണ്ടയാണ് മറനീക്കി പുറത്തുവരുന്നത്. കാശ്മീരി പണ്ഡിറ്റുകളെ സെയ്ഫ് സോണിലേക്കു മാറ്റിപ്പാർപ്പിച്ചു ഒന്നിച്ചു ജീവിച്ചിരുന്ന ഹിന്ദുവിനെയും മുസ്ലിമിനെയും വേർതിരിച്ചു ഭീകരമായ അടിച്ചമര്‍ത്തലും കൂട്ടക്കൊലകളും നടത്താനുമാണ്‌ മോഡി - അമിത് ഷാ കൂട്ടുകെട്ട് ശ്രമിക്കുന്നത്.

വിവരാവകാശം, യുഎപിഎ ദേഭഗതി ബില്‍, എന്‍ഐഎക്കുള്ള അമിതാധികാരം, മുത്ത്വലാക്ക് ബില്ല് എന്നിങ്ങനെ പല വകുപ്പു കളും മാറ്റി തിരുത്തി ജനാധിപത്യത്തിൽ നിന്നും സര്‍വാധിപ ത്യത്തിലേക്കുള്ള പോക്ക് അതിവേഗത്തില്‍ ആക്കിയിരിക്കു കയാണ്.

publive-image

ഇന്ത്യൻ ഭരണ ഘടനയുയുടെ അന്തസ്സത്ത തകർക്കുന്ന ഫാഷിസ്റ് സർക്കാറിൻറെ നടപടിക്കെതിരെ സമാധാനം ആഗ്രഹിക്കുന്ന ഓരോരുത്തരും ഐക്യപ്പെടേണ്ട സമയം അതിക്രമിച്ചിരി ക്കയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

വിവരാവകാശം, യുഎപിഎ ദേഭഗതി ബില്‍, എന്‍ഐഎക്കുള്ള അമിതാധികാരം, മുത്ത്വലാക്ക് ബില്ല് എന്നിങ്ങനെ പല വകുപ്പു കളും മാറ്റി തിരുത്തി ജനാധിപത്യത്തിൽ നിന്നും സര്‍വാധി പത്യത്തിലേക്കുള്ള പോക്ക് അതിവേഗത്തില്‍ ആക്കിയിരിക്കു കയാണ്.

സോഷ്യൽ ഫോറം ജിദ്ദ കേരള ചാപ്റ്റർ പ്രസിഡന്റ് ഹനീഫ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കൊയിസ്സൻ ബീരാൻകുട്ടി, മുഹമ്മദ് അമാൻ, മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, ശാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.

Advertisment