Advertisment

സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധം: ഇന്ത്യൻ സോഷ്യൽ ഫോറം

author-image
admin
Updated On
New Update

ദമ്മാം: മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ഭരണഘടനക്കും സംവരണ തത്വങ്ങൾക്കും വിരുദ്ധമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള ഘടകം കുറ്റപ്പെടുത്തി. സാമ്പത്തിക സംവരണം ഭരണഘടനാനുസൃതമോ സംവരണതത്വത്തിന്റെ താൽപര്യങ്ങൾക്കു നിരക്കുന്നതോ അല്ല. ഐക്യകേരളം നിലവിൽ വരുന്നതിനു മുമ്പേ സംവരണം നിലനിന്നിരുന്ന കേരളത്തിൽ സംവരണത്തെ അട്ടിമറിച്ച് മുന്നാക്ക താൽപ്പര്യം സംരക്ഷിക്കുന്ന നിലപാടായിരുന്നു

Advertisment

publive-image

മാറി മാറി വന്ന സർക്കാരുകളുടേത്. ക്രീമിലെയറും മുന്നാക്ക സംവരണവും അടിച്ചേൽപ്പിച്ച് കേരളത്തിൽ സംവരണതത്വത്തെ ബലികഴിക്കുകയായിരുന്നു ഇരു മുന്നണികളും. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, മുന്നാക്ക വോട്ടുകളിൽ കണ്ണുവച്ചാണ് കേന്ദ്ര സർക്കാർ സാമ്പത്തിക സംവരണം ലക്ഷ്യം വച്ചുള്ള നിയമനിർമാണത്തിനിറങ്ങിയത്. കേരളത്തിലെ പിണറായി സർക്കാരും ഇതിനെ സ്വാഗതം ചെയ്തിരിക്കുകയാണ്.

സാമൂഹിക നീതി അട്ടിമറിക്കുന്നതിൽ തീവ്ര വലതുപക്ഷവും ഇടതുപക്ഷവും ഒറ്റക്കെട്ടാവുന്നതും പിന്നാക്ക വിഭാഗങ്ങൾ തിരിച്ചറിയണമെന്ന് സോഷ്യൽ ഫോറം ആവശ്യപ്പെട്ടു. സവരണ വിഷയത്തിൽ പിന്നാക്ക ജനതയെ ഒറ്റു കൊടുത്ത കേരളത്തിലെ  എം.പി മാരുടെ ഓഫീസുകളിലേക്ക് ജനുവരി 17നു എസ്.ഡി.പി ഐ നടത്തുന്ന പ്രതിഷേധ മാർച്ചിനു യോഗം ഐക്യധാർഡ്യം പ്രക്യാപിച്ചു.നാസർ കൊടുവള്ളി  അധ്യക്ഷത വഹിച്ചു. മുബാറക് ഫറോക്ക്, സലീം മുഞ്ചക്കൽ, അൻസാർ കോട്ടയം സംസാരിച്ചു.

Advertisment