Advertisment

രാജ്യ സുരക്ഷാ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ നിലപാട് സംശയമുളവാക്കുന്നതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം

New Update

ജിദ്ദ: ഇന്ത്യൻ സൈന്യം ആസൂത്രണം ചെയ്യുന്ന രഹസ്യ നീക്കങ്ങളുടെയും മറ്റും വിവരങ്ങൾ പദ്ധതികൾ നടപ്പാക്കുന്നതിന് മുമ്പേ തന്നെ ദേശദ്രോഹികളുടെ കൈകളിലെത്തിയതും കപട ദേശസ്നേഹത്തിന്റെ വക്താവ് അർണബ് ഗോസ്വാമി മുഖേന സമൂഹ മാധ്യമങ്ങളിലൂടെ സ്വന്തക്കാർക്ക് കൈമാറിയതും അന്വേഷണം നടത്തി രാജ്യദ്രോഹത്തിനു കേസെടുത്ത് കുറ്റവാളികളെ ജയിലടക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി യോഗം പ്രസ്‌താവനയിൽ ആവിശ്യപെട്ടു.

Advertisment

publive-image

രാജ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ഇത്തരം സംഭവങ്ങൾ തുടർച്ചയായി നടന്നിട്ടും സംഘപരിവാർ സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. പ്രതിപക്ഷപാർട്ടികൾ ഇക്കാര്യത്തിൽ തുടരുന്ന അപകടകരമായ മൗനം നിരുത്തരവാദപരവും അപലപനീയവുമാണ്. മോഡി സർക്കാരിന്റെ ഭീഷണിക്കും പ്രലോഭനത്തിനും മുന്നിൽ മുട്ടുവിറച്ചു നിലക്കുകയാണ് മുഖ്യധാരാ കക്ഷികൾ.

സ്വാർത്ഥതയും അധികാരവും ലക്ഷ്യം വെക്കുന്നവർ രാജ്യത്തിന് കാവൽ നിൽക്കുന്ന സൈനികരെ കുരുതി കൊടുക്കുവാൻ തുനിഞ്ഞിരിക്കുന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് ചാനലിലിരുന്ന് ദേശസ്നേഹം വിളിച്ചു കൂവുകയും മറുപുറത്തു ദേശ സുരക്ഷക്ക് തുരങ്കം വെക്കുന്ന പണിയും ചെയ്യുന്ന അർണബ് ഗോസ്വാമിയിലൂടെ വെളിവായതെന്നും യോഗം അഭിപ്രായപ്പെട്ടു.

രാജ്യത്ത് അന്നം വിളയിക്കുന്ന കർഷകർ നിലനിൽപ്പിന്നായി നടത്തുന്ന സമരം മാസങ്ങളായി തുടരുകയാണ്. ഭക്ഷ്യ മേഖലയും കുത്തകകൾക്ക് തീറെഴുതാൻ തീരുമാനിച്ച സർക്കാർ സമരക്കാരോട് കാട്ടുന്നത് തുല്യതയില്ലാത്ത അനീതിയാണ്. കോടിക്കണക്കിനു വരുന്ന ജനങ്ങളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുന്ന കർഷക വിരുദ്ധ നയത്തിനെതിരെ നിലപാടെടുക്കുന്നതിലും കർഷക സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിലും ഉത്തരവാദപ്പെട്ട പാർട്ടികൾ മുന്നിട്ടിറങ്ങാത്തത് കുത്തകകളെ പരിപോഷിപ്പിക്കാനുള്ള സർക്കാർ നയത്തിന് ബലമേകുന്നതാണ്.

സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമരം ചെയ്യുന്നവരെയും ശബ്ദമുയർത്തുന്ന വരെയും കരിനിയമങ്ങൾ പ്രയോഗിച്ച്‌ അടിച്ചമർത്താനും സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തു വായടപ്പിക്കാനുമുള്ള നടപടികൾക്കെതിരെ പൊതു സമൂഹം ഉണരേണ്ടതു ണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.

സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഇ.എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനൽ സെക്രട്ടറി ആലിക്കോയ ചാലിയം, അബ്ദുൽ ഗനി, അൽ അമാൻ അഹമ്മദ് നാഗർകോവിൽ, അബ്ദുൽ നാസർ മംഗളൂരു, റൗഫ് ജോക്കട്ടെ, ഹംസ ഉമർ, ബീരാൻ കുട്ടി കോയിസ്സൻ, ഹനീഫ കടുങ്ങല്ലൂർ, ഫൈസൽ മമ്പാട്, ഷാഹുൽ ഹമീദ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

Advertisment