Advertisment

ബാബരി സംഘപരിവാറിന് അധികാരത്തിലേക്കുള്ള വഴിമാത്രം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം

author-image
admin
Updated On
New Update

ദമ്മാം: ബാബരി മസ്ജിദ് സംഘപരിവാരത്തിന് വര്‍ഗീയത ഇളക്കിവിട്ട് അധികാരത്തിലേറാനുള്ള വഴി മാത്രമായിരുന്നുവെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാമില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് തെളിവിന്റെ കണികപോലും ഇല്ലാതിരുന്നിട്ടും മിഥ്യാ കഥകള്‍ മെനഞ്ഞ് ആര്‍എസ്എസ് പള്ളി തകര്‍ത്തത്. ഇന്ത്യന്‍ മതേതരത്വത്തോടു കാട്ടിയ അനീതിയുടെ കറ കഴുകിക്കളയാന്‍ മസ്ജിദ് അതേ സ്ഥലത്ത് പുനര്‍നിര്‍മിക്കുകയല്ലാതെ വഴിയില്ല. അതിലൂടെ മാത്രമെ രാജ്യത്തിന് നഷ്ടപ്പെട്ട യശസ്സ് വീണ്ടെടുക്കാന്‍ സാധിക്കൂ.

Advertisment

publive-image

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാമില്‍ സംഘടിപ്പിച്ച ബാബരി സെമിനാറില്‍ അബ്ദുല്‍ അലി കളത്തിങ്ങല്‍ സംസാരിക്കുന്നു.

മസ്ജിദ് തര്‍ക്കം ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രത്തിന്റെ ഭാഗമായിരുന്നെങ്കില്‍  നിരുത്തരവാദപരമായ നിലപാട് സ്വീകരിച്ച് വഷളാക്കിയത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരായിരുന്നു. കൊന്നും കൊലവിളിച്ചും മുന്നേറുന്ന ഹിന്ദുത്വ ഫാഷിസം കുടിലതകളുടെ കൂടാരമാണ്. മതേതര കക്ഷികള്‍ അവരെ സമീപിക്കുന്നതോ കൂടെ കൂട്ടുന്നതോ ആത്മഹത്യാപരമാണ്. രാജ്യം കൂടുതല്‍ അപകടത്തിലേക്ക് എത്തിപ്പെടും മുമ്പ് ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാന്‍  ഫാഷിസ്റ്റ് വിരുദ്ധ ചേരി ഐക്യപ്പെടണം. അതിന് വരുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് ഇന്ത്യയുടെ നന്മ ആഗ്രഹിക്കുന്നവര്‍ക്ക് നിര്‍ണായകമാണെന്നും സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. '

publive-image

ബാബരിയുടെ വീണ്ടെടുപ്പ്, ഇന്ത്യയുടെ വീണ്ടെടുപ്പ്' സന്ദേശത്തില്‍ ദമ്മാം സഫ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സോഷ്യല്‍ ഫോറം സംസ്ഥാന സമിതിയംഗം ശിഹാബുദ്ദീന്‍ കീച്ചേരി വിഷയമവതരിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ അബ്ദുല്‍ അലി കളത്തിങ്ങല്‍ മോഡറേറ്ററായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സക്കീര്‍ പറമ്പില്‍ (ഒഐസിസി), അബ്ദുല്ല കുറ്റ്യാടി (ഫ്രറ്റേണിറ്റി ഫോറം), അസ്ലം ഫറോക്ക് (അറേബ്യന്‍ സോഷ്യല്‍ ഫോറം), അഹ്മദ് യൂസുഫ്, ഷാഫി വെട്ടം സംസാരിച്ചു. '

ബാബരി-നാള്‍വഴി'യെന്ന കൊളാഷ് പ്രദര്‍ശനവും നടന്നു. ബ്ലോക്ക് കമ്മിറ്റി നേതാക്കളായ മന്‍സൂര്‍ ആലംകോട്, അലി മാങ്ങാട്ടൂര്‍, മുഹമ്മദ് കക്കോവ്, സജീര്‍ തിരുവനന്തപുരം, നിഷാദ് നിലമ്പൂര്‍ സംബന്ധിച്ചു. സുബൈര്‍ നാറാത്ത്, റഈസ് കടവില്‍, ഷറഫുദ്ദീന്‍ എടശ്ശേരി, ബാബു ആലുവ, അനീഷ് കൊല്ലം, മുജീബ് റഹ്മാന്‍ തിരുവനന്തപുരം, ഫൈസല്‍ ഫറോക്ക്, നാസര്‍ പാലക്കാട് നേതൃത്വം നല്‍കി.

 

Advertisment