Advertisment

ഇഷ അംബാനിയുടെ വിവാഹച്ചടങ്ങില്‍ താരമായി ആരാധ്യ

author-image
admin
Updated On
New Update

ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹച്ചടങ്ങില്‍ താരമായിരിക്കുകയാണ് ബച്ചന്‍ കുടുംബത്തിലെ കുഞ്ഞു രാജകുമാരി ആരാധ്യ ബച്ചന്‍. അച്ഛന്‍ അഭിഷേകിനും അമ്മ ഐശ്വര്യയ്ക്കുമൊപ്പം ചിത്രങ്ങള്‍ക്ക് സന്തോഷമായി പോസ് ചെയ്യുന്ന ആരാധ്യയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

Advertisment

publive-image

ഓറഞ്ച്-പിങ്ക് കോംബിനേഷന്‍ ലെഹങ്കയണിഞ്ഞ് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ആരാധ്യയുടെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചത് അമ്മ ഐശ്വര്യ തന്നെയാണ്.

ഇഷ അംബാനിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്ന കുടുംബ ചിത്രമാണ് ഐശ്വര്യ പങ്കുവച്ചത്. ഹൃദയചിഹ്നത്തോടൊപ്പമാണ് ഐശ്വര്യ ഏറ്റവും പ്രിയപ്പെട്ട ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചത്.

സബ്യസാചി കളക്ഷനിലെ ചുവന്ന സാരിയുടുത്ത് സിന്ദൂരമണിഞ്ഞ് കഴുത്തു മറയ്ക്കുന്ന വലിയ നെക്ലെയ്‌സ് ധരിച്ച് പരമ്ബരാഗത രീതിയില്‍ ഐശ്വര്യയെത്തിയപ്പോള്‍ കറുത്ത ബന്ദ്ഗാലയും പാന്റുമണിഞ്ഞാണ് അഭിഷേകെത്തിയത്. മൂവരും ചേര്‍ന്നുള്ള ചിത്രം അതിസുന്ദരമാണെങ്കിലും കുടുംബചിത്രത്തില്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് കണ്ണുകളില്‍ കുസൃതി നിറച്ച ആരാധ്യയാണെന്നാണ് ആരാധകരുടെ പക്ഷം.

Advertisment