Advertisment

ചില്ലു ജാലകങ്ങള്‍ തുറന്നാല്‍ കടല്‍ക്കാറ്റേല്‍ക്കാം. അകലെ ബാന്ദ്ര-വര്‍ളി കടല്‍പ്പാലം കാണാം ;ആദ്യത്തെ മൂന്നു നിലകളില്‍ അടുക്കള, ഭക്ഷണമുറി, ഓഫിസ് മുറി, പഠനമുറി, വീട്ടുജോലിക്കാരുടെ മുറികള്‍ എന്നിവ ; നാലാം നിലയില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒത്തുചേരാനുള്ള ഹാള്‍ ; കിടപ്പുമുറികള്‍ അഞ്ചാം നിലയില്‍ ;പ്രിയതമയ്ക്കായി ആനന്ദ് ഒരുക്കിയ 452 കോടിയുടെ ബംഗ്ലാവ് ആഡംബരത്തിന്റെ അവസാന വാക്ക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മുംബൈ:  ഇഷാഅംബാനിയും ആനന്ദ് പിരമലും താമസിക്കാന്‍ പോകുന്ന വീടാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ശതകോടീശ്വരന്റെ മകളായി പിറന്ന ഇഷയെപ്പോലും അത്ഭുതപ്പെടുത്തുന്ന മന്ദിരമാണ് ആനന്ദ് പ്രിയതമയ്ക്കായി പണിതീര്‍ത്തത്. ഗുലീറ്റയെന്ന ഈ ബംഗ്ലാവ് അതുകൊണ്ടുതന്നെയാണ് ചര്‍ച്ചാവിഷയമായിരിക്കുന്നതും.27 നിലകളില്‍ പണിതീര്‍ത്ത അംബാനിയുടെ വസതിയായ ആന്റിലിയയില്‍ നിന്നുമാണ് ഗുലീറ്റയിലേക്ക് ഇഷയുടെ കൂടുമാറ്റം.

Advertisment

publive-image

ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ വസതിയാണ് ഇഷ ഇത്രയും നാള്‍ കഴിഞ്ഞിരുന്ന ആന്റിലിയ. ഇഷയുടെ ഭര്‍ത്താവ് ആനന്ദ് പിരമലിന് വേണ്ടി 2012ല്‍ 452 കോടി മുടക്കി കുടുംബം വാങ്ങിയതാണ് ആഡംബരത്തിന്റെ പര്യായമായ ഗുലീറ്റ. 5 നിലകളില്‍ 50,000 ചതുരശ്ര അടി വലുപ്പമുള്ള ബംഗ്ലാവില്‍ ഒരുക്കിയിട്ടുള്ളത് അത്യാധുനിക സൗകര്യങ്ങളാണ്. ‘ആന്റിലിയ’യില്‍ നിന്നു നാലര കിലോമീറ്റര്‍ അകലെ വര്‍ളി സീഫെയ്സ് മേഖലയില്‍ കടലിന് അഭിമുഖമായാണു ‘ഗുലിറ്റ’.

ചില്ലു ജാലകങ്ങള്‍ തുറന്നാല്‍ കടല്‍ക്കാറ്റേല്‍ക്കാം. അകലെ ബാന്ദ്ര-വര്‍ളി കടല്‍പ്പാലം കാണാം. അടുക്കള, ഭക്ഷണമുറി, ഓഫിസ് മുറി, പഠനമുറി, വീട്ടുജോലിക്കാരുടെ മുറികള്‍ എന്നിവയാണ് ആദ്യത്തെ മൂന്നു നിലകളില്‍. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒത്തുചേരാനുള്ള ഹാളാണു നാലാം നില. അഞ്ചാം നിലയിലാണു കിടപ്പുമുറികള്‍. 20 കാറുകള്‍ വീട്ടുപരിസരത്തു പാര്‍ക്ക് ചെയ്യാം.പിരമല്‍ കുടുംബം ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ കമ്പനിയില്‍ നിന്നാണു ഈ കെട്ടിടം വാങ്ങിയത്. ബുധനാഴ്ച മുകേഷ് അംബാനിയുടെ വസതിയില്‍ നടന്ന വിവാഹത്തിനും വിരുന്നിനും ശേഷമാണ് നവദമ്പതികള്‍ പുതിയ വസതിയിലേക്കെത്തിയത്.

പിരമല്‍ കുടുംബം നടത്തിയ വിരുന്നില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മുതിര്‍ന്ന ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി, രത്തന്‍ ടാറ്റ, സുനില്‍ ഗാവസ്‌കര്‍, കപില്‍ദേവ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.മുകേഷ് അംബാനി ആതിഥേയത്വം വഹിച്ച വിവാഹത്തിനായി ചെലവായിരിക്കുന്നത് 100 മില്യണ്‍ ഡോളറാണ്.

Advertisment