സ്ക്രീനിലും നെറ്റിലും തകര്‍പ്പന്‍ താരമാണ് ഇഷ ഗുപ്ത. ഇഷയും ഡിസൈനര്‍ നിഖില്‍ തമ്പിയും വിവാഹിതരാവുകയാണെന്ന വാര്‍ത്ത വ്യാപകമായി പ്രചരിക്കുകയാണ്.
ഇഷയുടെ ഒരു പോസ്റ്റാണ് എല്ലാത്തിനും കാരണം. ഇഷ നിഖിലിനൊപ്പമുള്ള ഒരു ചിത്രത്തിനിട്ട കുറിപ്പാണ് ചതിച്ചത്. നിഖില്‍ തമ്പി ഐ ആം റെഡി, കമോണ്‍ നൗ എന്ന കുറിപ്പിനൊപ്പം ഒരു മോതിരം കൂടിയിട്ടു. ഇതോടെ ഇവര്‍ വിവാഹിതരാകുന്നതായി വാര്‍ത്ത പ്രചരിച്ചു .
ഇഷയുടെ അടുത്ത പോസ്റ്റും ഇതുപോലെ തന്നെ വന്‍ ചര്‍ച്ചയ്ക്കാണ് വഴിവച്ചത്. ഓള് ദി ബെസ്റ്റ് ഫോര്‍ ടുഡെ ബോയ്ഫ്രണ്ട് @ നിഖില്‍ തമ്പി എന്ന കുറിപ്പ് ഇവരുടെ പ്രണയത്തെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടി.
ഞങ്ങള്‍ വെറും സുഹൃത്തുക്കള്‍ മാത്രമാണ് എന്നാണ് ഇപ്പോള്‍ ഇഷ വിശദീകരിക്കുന്നത്. സുഹൃത്തുക്കളെ, ഇവന് എന്റെ ഏറ്റവും അടുത്ത, ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനുണ്ട്. ഞങ്ങള്‍ സുഹൃത്തുക്കളായി പരസ്പരം സ്നേഹിക്കുന്നു. അതെ, സുഹൃത്തുക്കള്‍ മാത്രമായി.
അവന് എന്റെ ഏറ്റവും വലിയ കൂട്ടുകാരനാണ്. അവനെ കിട്ടിയത് എന്റെ ഭാഗ്യമാണ്. നിഖില്‍ തമ്പി നിനക്കെന്താണ് എന്നെ തിരിച്ചു സ്നേഹിച്ചാല്‍? എന്തായാലും ഇതുവഴി മാധ്യമ വാര്‍ത്തകളിലെ സംശയങ്ങള്‍ ദൂരീകരിക്കപ്പെടുമെന്ന് കരുതുന്നു. എന്നും സിംഗിളായ ഒരാളെ എനിക്കുവേണ്ടി കണ്ടെത്തൂ... നന്ദി- ഇഷ ഗുപ്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഈ പോസ്റ്റിന് ഒരു പൊട്ടിച്ചിരിയായിരുന്നു നിഖിലിന്റെ മറുപടി.