Advertisment

ഇശൽ കലാവേദി കുരുന്നുകൾക്ക് യാത്രയയപ്പ് നൽകി

New Update

publive-image

Advertisment

ജിദ്ദ: ചുരുങ്ങിയ കാലത്തിനുള്ളിൽ ഇശൽ കലാവേദിയിലൂടെ ജിദ്ദയിലെ കലാ ആസ്വാദകരുടെ മനം കവർന്ന കൊച്ചു കലാകാരികളായ അനൂത ഫാത്തിമ, ദിയാന ഫാത്തിമ, എന്നിവർക്കും ഇശൽ കുടുംബ സംഗമങ്ങളെ ഹൃദ്യമാക്കുന്നതിൽ സജീവ പങ്കാളിത്തം വഹിച്ച സാഹിറ ജലാലിനും ഇശൽ കലാവേദി ഹൃദ്യമായ യാത്രയയപ്പ് നൽകി. കുറഞ്ഞ കാലത്തിനുള്ളിൽ ജിദ്ദയിലെ വേദികളിൽ നിറ സാന്നിധ്യമായ ഗായികയാണ് ദിയ ഫാത്തിമ.

പരിപാടിയിൽ ഇശൽ കലാ വേദി പ്രസിഡന്റ്‌ ഇബ്‌റാഹീം ഇരിങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ചെയർമാൻ ബഷീർ തിരൂർ, രക്ഷാധികാരി അബ്ദുൽ മജീദ് നഹ, ഫൈസൽ മൊറയൂർ, സലാഹു വാളക്കുട, അബ്ബാസ് വേങ്ങൂർ, ഷാജഹാൻ ഗൂഡല്ലൂർ, അഷ്റഫ് പൊന്നാനി, ജമാൽ പേരാമ്പ്ര, ഉണ്ണീൻ പുലാക്കൽ, ശിഹാബ് പുളിക്കൽ എന്നിവരും വനിത വിങ്ങിനെ പ്രതിനിധീകരിച്ച് ഹബീബ റഹീം, മൈമൂന ഇബ്‌റാഹീം എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഇശൽ കലാവേദിയുടെ ഉപഹാരം പ്രസിഡൻ്റ് ഇബ്‌റാഹീം ഇരിങ്ങല്ലൂർ കൈമാറി. വനിത വിങ്ങിൻ്റെ ഉപഹാരം ഹബീബ റഹീമും, കുട്ടി കലാകാരികൾക്ക് സലാഹു വാളക്കുടയും സ്നേഹസമ്മാനങ്ങൾ കൈമാറി.

സാഹിറ ജലാൽ, അനൂത ഫാത്തിമ, ദിയാന ഫാത്തിമ എന്നിവർ മറുപടി പ്രസംഗം നടത്തി. ഇശൽ കലാ കുടുംബം തങ്ങൾക്കു നൽകിയ സ്നേഹത്തിനും പിന്തുണക്കും അവർ നന്ദി രേഖപ്പെടുത്തി. ഇശൽ കുടുംബാംഗങ്ങളെ ഇനിയും കാണാൻ കഴിയുമെന്ന പ്രതീക്ഷ അവർ പങ്ക് വെച്ചു. തൻ്റെ കുടുംബത്തിന് ഇശൽ കുടുംബം നൽകിയ സ്നേഹ സൗഹൃദം മറക്കാൻ കഴിയുന്നതല്ലെന്നും കുട്ടികളുടെ കലാ അഭിരുചികളെ വളരെയധികം പരിപോഷിപ്പിക്കാൻ ഇശൽ സംഗമങ്ങൾക്ക് സാധിച്ചു എന്നും ഇവരുടെ രക്ഷിതാവായ ജലാൽ തേഞ്ഞിപ്പലം പറഞ്ഞു. സെക്രട്ടറി ഇബ്‌റാഹീം കണ്ണൂർ സ്വാഗതവും ട്രഷറർ റഫീഖ് നന്ദിയും പറഞ്ഞു.

Advertisment