Advertisment

ഇഷ്‌കിലെ സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ച വിവാദ രംഗം ഇതാണ്.... വസുധയുടെ നടുവിരല്‍ വ്യക്തമാണെന്ന് സംവിധായകൻ

author-image
ഫിലിം ഡസ്ക്
Updated On
New Update

ഷെയ്ന്‍ നിഗമും ആന്‍ശീതളും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഇഷ്ക്

കപട സദാചാരവാദികളെ വിമര്‍ശിക്കുന്ന ചിത്രമായിരുന്നു. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

Advertisment

publive-image

സിനിമയിലെ ക്ലൈമാക്സിലെ വിവാദ രംഗത്തിന് സെന്‍സര്‍‌ ബോര്‍‌ഡ് കത്രികവച്ചിരുന്നു. ഇപ്പോഴിതാ സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ച ആ രംഗം സംവിധായകന്‍ അനുരാജ് മനോഹര്‍ പുറത്തുവിട്ടു 'ഇഷ്കിന്റെ , ഇടപെടലുകള്‍ ഇല്ലാത്ത സെന്‍സര്‍ കത്രിക വെക്കാത്ത സംവിധായകന്റെ വേര്‍ഷന്‍. വസുധയുടെ നടുവിരല്‍ വ്യക്തമാണ്.'-സംവിധായകന്‍ അനുരാജ് മനോഹര്‍ കുറിച്ചു.

ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിലായിരുന്നു സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചത്. അതേ രംഗത്തിന്റെ എഡിറ്റ് കോപ്പിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ സംവിധായകന്‍ പങ്കുവച്ചത്.

ISHK
Advertisment