Advertisment

ഇന്ത്യയുടെ തന്ത്രപരമായ സൈനിക വിവരങ്ങള്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറി; ഐഎസ്‌ഐയുടെ ചാരനെ രാജസ്ഥാനില്‍ പിടികൂടി

New Update

ജയ്പുര്‍: പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ ചാരനെ രാജസ്ഥാനില്‍ വച്ച് പിടികൂടി. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Advertisment

publive-image

എടിഎസും സിഐഡിബി സംഘവു സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്. 35കാരനായ റോഷന്‍ ലാല്‍ ഭില്‍ ആണ് അറസ്റ്റിലായത്. വളരെക്കാലമായി ഇന്ത്യയുടെ തന്ത്രപരമായ സൈനിക വിവരങ്ങള്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് ഇയാള്‍ കൈമാറിയിരുന്നുവെന്നാണ് കണ്ടെത്തല്‍.

രാജസ്ഥാനിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഐഎസ്‌ഐ നീക്കങ്ങള്‍ നടത്താറുള്ളത്. ഇവിടങ്ങളില്‍ നിന്ന് ബന്ധുക്കളെ കാണാന്‍ പാകിസ്ഥാനിലേക്ക് പോകുന്ന ആളുകളാണ് ഐഎസ്‌ഐയുടെ ലക്ഷ്യങ്ങള്‍. അത്തരത്തില്‍ ബാര്‍മര്‍ ജില്ലയിലെ ബിജ്‌റാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് റോഷന്‍ പിടിയിലായത്.

റോഷന് പാകിസ്ഥാനില്‍ ബന്ധുക്കളുണ്ടെന്ന വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ ജയ്പുരില്‍ എത്തിച്ചു.

arrest report isi
Advertisment