Advertisment

ഐഎസ്എല്ലില്‍ എഫ് സി ഗോവയ്ക്ക് തകര്‍പ്പന്‍ ജയം

author-image
admin
Updated On
New Update

മഡ്ഗാവ്: എഫ്.സി. ഗോവയ്ക്ക് ഐ.എസ്.എല്ലില്‍ തകര്‍പ്പന്‍ ജയം. ഫെറാന്‍ കൊറോമിനസിന്റെ ഇരട്ടഗോളാണ് എഫ്.സി. ഗോവയ്ക്ക് വിജയം സമ്മാനിച്ചത്. ഗോവ (5-1)ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്തു.

publive-image

59, 84 മിനിറ്റുകളിലായിരുന്നു കൊറോമിനസിന്റെ ഗോളുകള്‍. എഡു ബെഡിയ (69), ഹ്യൂഗോ ബൗമോസ് (71), മിഗ്വെയ്ല്‍ ഫെര്‍ണാണ്ടസ് (90) എന്നിവര്‍ ഓരോ ഗോളും നേടി. ബര്‍ത്തോമെവ് ഒഗ്‌ബേച്ചയുടെ (90) വകയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസഗോള്‍.

ജയത്തോടെ ഗോവ മൂന്നാമതെത്തി. പതിനൊന്ന് മത്സരങ്ങളില്‍ 20 പോയന്റാണ് ഗോവയ്ക്ക്.

isl
Advertisment