Advertisment

ജംഷദ്പൂര്‍ എഫ് സി ഇന്ന് ഡെല്‍ഹി ഡൈനാമോസിനെ നേരിടും

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: ഐ എസ് എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ജംഷദ്പൂര്‍ എഫ് സി ഡെല്‍ഹി ഡൈനാമോസിനെ നേരിടും. ഒരാഴ്ച കഴിഞ്ഞ് കളത്തില്‍ ഇറങ്ങുന്ന ജംഷദ്പൂര്‍ എഫ് സി വിജവഴിയില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ്. ഇപ്പോള്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണ് ജംഷദ്പൂര്‍ ഉള്ളത്. ഇന്ന് വിജയിച്ച് ഗോവയെ മറികടന്ന് നാലാം സ്ഥാനത്ത് എത്താനാകും ജംഷദ്പൂര്‍ ശ്രമം. വൈകിട്ട് 7.30നാണ് മത്സരം നടക്കുക.publive-image

പരിക്കേറ്റ സൂസൈരാജും സിഡോഞ്ചയും ഇല്ലാതെയാകും ജംഷദ്പൂര്‍ ഇന്ന് ഇറങ്ങുക. ഡെല്‍ഹി ഡൈനാമോസിന് പരിക്ക് ഒന്നും വെല്ലുവിളി ആയി ഇല്ല. പക്ഷെ താരങ്ങളുടെ ഫോം വലിയ പ്രശ്‌നമാണ്. സീസണില്‍ 10 മത്സരങ്ങള്‍ കഴിഞ്ഞപ്പോഴും ഒരു ജയം പോലും ഇല്ലാതെ ഇരിക്കുകയാണ് ഡെല്‍ഹി ഡൈനാമോസ്. ലീഗ് ടേബിളില്‍ ഇപ്പോള്‍ ഏറ്റവും അവസാനമാണ് ഡെല്‍ഹി ഇപ്പോള്‍.

isl
Advertisment