Advertisment

ഐഎസ്എല്‍; എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് മുംബൈയുടെ കുതിപ്പ്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

മുംബൈ: ഐഎസ്എല്ലില്‍ പോയിന്‍റ് പട്ടികയില്‍ ബെംഗളൂരു എഫ്‌സിക്കൊപ്പം കുതിച്ചെത്തി മുംബൈ സിറ്റി. മുംബൈ ഫുട്ബോള്‍ അരീനയില്‍ ബെംഗളൂരുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് മുംബൈയുടെ കുതിപ്പ്. 29-ാം മിനുറ്റില്‍ പൗലോ മച്ചാദോയാണ് മുംബൈയുടെ വിജയഗോള്‍ നേടിയത്.

മുംബൈക്കും ബെംഗളൂരുവിനും 27 പോയിന്‍റ് വീതമാണുള്ളത്. എന്നാല്‍ മുംബൈ സിറ്റിയേക്കാള്‍ ഒരു മത്സരം കുറവാണ് ബെംഗളൂരു എഫ്‌സി കളിച്ചത്. നാളെ നടക്കുന്ന മത്സരത്തില്‍ ജെംഷഡ്പൂര്‍ എഫ്സിയെ ഗോവ നേരിടും.

Advertisment