Advertisment

മത്സരങ്ങള്‍ പല സ്ഥലങ്ങളില്‍ നടത്തുന്നത് ബുദ്ധിമുട്ട്; ഇത്തവണത്തെ ഐഎസ്എല്‍ ഗോവയില്‍ നടക്കും

New Update

publive-image

പനാജി: ഇത്തവണത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എല്ലാ മത്സരങ്ങളും ഗോവയില്‍ നടക്കും. ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, ബാംബോലിമിലെ അത്‌ലറ്റിക് സ്‌റ്റേഡിയം, വാസ്‌കോയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുന്നത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല സ്ഥലങ്ങളിലായി മത്സരങ്ങള്‍ നടത്തുന്നതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് മത്സരങ്ങളെല്ലാം ഗോവയില്‍ മാത്രമായി ചുരുക്കുന്നത്. പത്ത് മൈതാനങ്ങള്‍ പരിശീലനത്തിനായി സജ്ജമാക്കും. നവംബര്‍ 21 മുതല്‍ മാര്‍ച്ച് 21 വരെയാകും ഐഎസ്എല്‍ നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment