Advertisment

ഇസ്‌ലാഹി പ്രവർത്തനങ്ങൾ റിയാദിൽ ഇനി ഒരു കുടക്കീഴിൽ

author-image
admin
New Update

റിയാദ്: കേരളത്തിൽ മുജാഹിദ് പ്രസ്ഥാനത്തിൽ ഉണ്ടായിട്ടുള്ള ഐക്യത്തിന്റെ ഭാഗമായി റിയാദിലും ഇരു വിഭാഗവും ഒന്നിച്ചു ഒരു കുടക്കീഴിൽ പ്രവർത്തിക്കുവാൻ ധാരണയായി . റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്ററും പുനഃ സംഘടിക്കപ്പെട്ട സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്ററുമാണ് ഇനിമുതൽ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ എന്ന പേരിൽ ഒരു സംഘടനയായി ഐക്യപ്പെട്ട് പ്രവർത്തിക്കുക . നവംബർ ഡിസംബർ മാസത്തിൽ മെമ്പർഷിപ് കാമ്പയിൻ നടത്തി ജനുവരി മുതൽ പുതിയ കമ്മിറ്റിക്ക് കീഴിൽ ഐക്യപ്പെട്ടു പ്രവർത്തിക്കുവാൻ ഇരു സെന്ററുകളും സംയുക്തമായി ബത്ഹ സലഫി മദ്രസയിൽ നടന്ന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു .

Advertisment

publive-image

കോഴിക്കോട് ഇറ ടവർ കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള നദുവത്തുൽ മുജാഹിദീന്റെ പോഷക ഘടകമായി ആയിരിക്കും റിയാദിൽ പ്രവർത്തിക്കുക . കെ എൻ എം നാട്ടിൽ നടത്തിവരുന്ന 'തനിമ ഒരുമ കൂട്ടായ്മ 'എന്ന കാമ്പയിൻ പ്രവർത്തനങ്ങൾ റിയാദിൽ നടത്തുവാനും യോഗം തീരുമാനിച്ചു .ബത്ഹ, ശുമൈസി, റൗദ, ഹാര, അസീസിയ, മലസ്, ഷിഫ, ഹറാജ്, സുലൈ തുടങ്ങിയ ഇരു സെന്ററുകളുടെയും മേൽ നോട്ടത്തിലുള്ള ഏരിയ കമ്മിറ്റികളിലെ പ്രവർത്തനങ്ങൾ ഐക്യത്തോടെ കൂടെ ഊർജ്ജിതമാക്കുവാനും തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു .

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് കെ.ഐ അബ്ദുൽജലാൽ അധ്യക്ഷത വഹിച്ച യോഗം കെഎൻഎം സ്‌റേററ്റ് പ്രവർത്തക സമിതി അംഗം സലീം ചാലിയം ഉദ്ഘാടനം ചെയ്തു , മുഖ്യാതിഥികളായ ഇസ്‌ലാഹി സെന്റർ മുൻ പ്രസിഡന്റ് അബ്ദു സലാം, അബ്ദുൽ ഹമീദ് മദനി എന്നിവർ ഐക്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. റിയാദിൽ സെന്ററുകൾ തമ്മിലുള്ള ഐക്യത്തിന്റെ കരാർ നൗഷാദ് മടവൂർ അവതരിപ്പിച്ചു. ഇരു എക്‌സിക്യൂട്ടീവ് കമ്മിറ്റികളും അതിൽ ഒപ്പുവെച്ചു അംഗീകരിച്ചു. സഅദുദ്ദീൻ സ്വാലിഹി, മുജീബ് അലി, അബ്ദുറഹ്മാൻ മദീനി, റഷീദ് വടക്കൻ, അബ്ദുൽ ജലീൽ, സാജിദ് കൊച്ചി, മൻസൂർ സിയാംകണ്ടം, അബ്ദുൽ മജീദ്, അബ്ദു റസാഖ് , അഹമദ് കുട്ടി കടന്നമണ്ണ, എസ്.വി അർഷുൽ അഹമ്മദ്, ഷംസീർ ചെറുവാടി, ഹനീഫ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.

Advertisment