Advertisment

ശൈഖുൽ ഇസ്‌ലാം മദ്രസയുടെ മികവ് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ സാക്ഷ്യം തന്നെ: ഇ ടി മുഹമ്മദ് ബഷീർ എം പി

New Update

ജിദ്ദ: ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും അവിടുത്തെ അധ്യാപകരുടെയും നിലവാരം നിർണ്ണയിക്കാൻ ഏറ്റവും യോഗ്യർ അവിടെ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്ഥികളാണെന്നു എം പിയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ ഇ.ടി മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു.

Advertisment

publive-image

ജിദ്ദയിലെ പ്രശസ്‌തമായ ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ മദ്രസ വിദ്യാർത്ഥികളുടെ 2021 -22 അധ്യയന വർഷത്തെ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ പഠന കാല അനുഭവങ്ങൾ അവർക്ക് ജീവിതത്തിൽ ഉണ്ടാക്കിയ പരിവർത്തനങ്ങൾ സ്ഥാപനത്തിന്റെ മികവിനുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദയിലെ പ്രവാസി വിദ്യാർത്ഥികൾക്ക് എല്ലാ വിധ ആധുനിക സൗകര്യങ്ങളോടെയും മത പഠനം നിർവഹിക്കാൻ സൗകര്യം ഒരുക്കിയിട്ടുള്ള ഇബ്‌നു തൈമിയ്യ മദ്രസ ഒരു മാതൃക വിദ്യാഭ്യാസ സ്ഥാപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള മുസ്‌ലിം നവോദ്ധാനത്തിൻറെ ഗതി മാറ്റി ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി തുടക്കം കുറിച്ച മദ്രസ പ്രസ്ഥാനം ഇന്ന് കേരളത്തിലുടനീളവും കേരളത്തിന് പുറത്ത് മലയാളികൾ ഉള്ളേടത്തെല്ലാം നിറഞ്ഞു നിൽക്കുന്നു. മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന ധാർമ്മിക സമൂഹത്തിന്റെ വീണ്ടെടുപ്പിന്ന് മദ്രസ പ്രസ്ഥാനം അനിവാര്യമാണെന്ന് ആശംസകൾ അർപ്പിച്ചു സംസാരിച്ച പി.വി അഷ്‌റഫ്, കെ.ടി.എ മുനീർ, ഇഖ്ബാൽ പൊക്കുന്ന് , സക്കീർ മാസ്റ്റർ എടവണ്ണ , ബാബു നഹ്ദി തുടങ്ങിയവർ അഭിപ്രായപ്പെട്ടു.

സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികളായ ഡോ. അഹ്‌മദ്‌ ആലുങ്ങൽ, അസീൽ അബ്ദുറസാഖ്, മുഹമ്മദ് പൂവഞ്ചേരി, ഡോ. സൽഹ സുൽഫിക്കർ തുടങ്ങിയവർ ആശംസ അറിയിക്കുകയും തങ്ങളുടെ പഠന കാല ഓർമ്മകൾ പങ്ക് വെക്കുകയും ചെയ്തു.

മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികൾക്ക് പ്രിൻസിപ്പൽ ശിഹാബ് സലഫി, കൺവീനർ മുസ്തഫ ദേവർഷോല, പി.കെ ശരീഫ്, നഈം മോങ്ങം എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികളിലെ നൈസർഗികമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അവരുടെ പ്രകൃതി പരമായ വളർച്ചക്ക് സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ മദ്രസ്സ എന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് കളിച്ചു പഠിച്ചു വളരാൻ കഴിയുന്ന തരത്തിൽ ശിശു കേന്ദ്രീകൃത ശിക്ഷണ രൂപമാണ് ഇവിടെ ഉള്ളതെന്നും അദ്ദേഹം തുടർന്നു.

സൂം ഓൺലൈൻ വഴി നടന്ന പരിപാടിയിൽ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ചടങ്ങിന് നൗഫൽ കരുവാരക്കുണ്ട് സ്വാഗതം പറഞ്ഞു.

വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലായി സ്‌കൂൾ ക്‌ളാസുകൾക്ക് തടസ്സം വരാത്ത തരത്തിൽ സൂം ഓൺലൈനിൽ മദ്രസ ക്‌ളാസുകൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജൂൺ, ജൂലൈ മാസങ്ങളിൽ അഡ്‌മിഷൻ നേടുന്ന ആദ്യ 50 പേർക്ക് പ്രവേശന ഫീസ് സൗജന്യം ലഭിക്കുന്നതായിരിക്കും. ഓൺലൈൻ വഴി അഡ്‌മിഷൻ നേടാൻ www.islahicenter.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

islam madras
Advertisment