Advertisment

ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ നബിദിനം ആഘോഷിച്ചു

New Update

കാസറഗോഡ്: ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസയുടെയും ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റിയുടെയും സംയുക്കാഭിമുഖ്യത്തിൽ ആലൂരിൽ അന്ത്യ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം വളരെ വിപുലമായി രിതിൽ ആഘോഷിച്ചു.

Advertisment

publive-image

ആലൂർ മദ്രസ മൈതാനിയിൽ ആലൂർ ജാമാഅത്ത് പ്രസിഡണ്ട് എ.ടി അബൂബക്കർ ഹാജി പതാക ഉയർത്തി തുടക്കം കുറിച്ചു തുടർന്ന് നടന്ന പൊതുസമ്മേളനം ആലൂർ ജുമാ മസ്ജിദ് ഖത്തീബും സദർ മുഅല്ലിമുമായ മുഹമ്മദ് കുഞ്ഞി ഹനീഫി ഉദ്ഘാടനം ചെയ്തു.

ജമാഅത്ത് പ്രസിഡണ്ട് എ.ടി അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു ഷാഫി മുസ്ല്യാർ, മുസ്തഫ മുസ്ല്യാർ, അൽത്താഫ് മൗലവി, ഇസ്മായിൽ മാസ്റ്റർ, അസീസ് എം.എ, അബ്ദുല്ല അപ്പോളോ, ബഷീർ കടവിൽ ,അബ്ദുൾ ഖാദർ തൊട്ടിയിൽ പ്രസംഗിച്ചു കാദർ ജമാഅത്ത് ജനറൽ സെക്രട്ടറി എ.മുഹമ്മദ് കുഞ്ഞി സ്വാഗതവും സെക്രട്ടറി കാദർകോളോട്ട് നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന വിദ്യാർത്ഥി ഫെസ്റ്റ് 2017 ഇസ്ലാമിക കാലാ സാഹിത്യ പരിപാടി മുഹമ്മദ് കുഞ്ഞി ഹനീഫി, അൽത്താഫ് മൗലവി, ഇസ്മായിൽ മാസ്റ്റർ എന്നിവർ നിയന്ത്രിച്ചു.

വാർഷിക പരീക്ഷകളിലും പൊതു പരീക്ഷയിലും ഒന്നും രണ്ടും സ്ഥാനക്കാക്കും പൊതു പരീക്ഷകളിൽ ഡിക് സ്റ്റിംഗ്ഷൻ നേടവയർക്ക് തായൽ തൊട്ടി ഫാമിലി നൽകുന്ന ഉപഹാരം ജമാഅത്ത് പ്രസിഡണ്ട് എ.ടി അബൂബക്കർ ഹാജി, അബ്ദുല്ല ആലൂർ, ഇഖ്ബാൽ എ.ടി യും ഇതര പ്രസ്ഥാനങ്ങൾക്കും സംഘടനകൾക്കും വേണ്ടി ബഷീർ കടവിൽ, അബ്ദുൾ ഖാദർ തൊട്ടിയിൽ, ജലാലുദ്ധീൻ ടി.കെ, അസിസ് എം.എ, ബഷീർ മീത്തൽ തുടങ്ങിയവർ നിർവ്വഹിച്ചു.

വെള്ളിയാഴ്ച രാവിലെ ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ നിന്നാരംഭിച്ച ഘോഷയാത്ര തഖ്വ മസ്ജിദ് മൈകുഴി ഉമർഫാറൂഖ് മസ്ജിദ് മിത്തൽ ആലൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം മീത്തൽ ആലൂരിൽ സമാപിച്ചു ആലൂർ ഹിദായത്തുൽ ഇസ്ലാം ദഫ് സംഘത്തിന്റെയും സൽസബീൽ ദഫ് സംഘം മൈകൂഴിയടെയും ദഫ് മുട്ട് ഘോഷയാത്രക്ക് മാറ്റ് കൂട്ടി.

Advertisment