Advertisment

മലേഷ്യന്‍ ഹിന്ദുക്കള്‍ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ പത്ത് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്യല്‍ ; പിന്നാലെ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മലേഷ്യന്‍ സര്‍ക്കാര്‍ , ഇനി മലേഷ്യയില്‍ പ്രസംഗിക്കാനാവില്ല ; വിമര്‍ശിച്ച് പ്രധാനമന്ത്രിയും

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ക്വാലാലംപൂര്‍: മലേഷ്യന്‍ ഹിന്ദുക്കള്‍ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ പത്ത് മണിക്കൂറിലേറെ നേരം പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മലേഷ്യന്‍ സര്‍ക്കാര്‍. മലേഷ്യയിലെ ഒരിടത്തും ഇനി സാക്കിര്‍ നായിക്കിന് പ്രസംഗിക്കാനാവില്ല.

Advertisment

publive-image

മലേഷ്യയിലെ മെലാക്ക പ്രവിശ്യയിലും ജോഹോര്‍, സെലങ്കൂര്‍, പെനാംഗ്, കേഡ, പെര്‍ലിസ്, സരാവക് എന്നിവിടങ്ങളില്‍ നേരത്തെ തന്നെ നായികിന്റെ മതപ്രഭാഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു

രാജ്യസുരക്ഷയുടെ ഭാഗമായിട്ടാണ് ഇത്തരമൊരു നടപടിയെന്ന് ദ റോയല്‍ മലേഷ്യ പൊലീസ് കമ്യണിക്കേഷന്‍ തലവന്‍ ദതുക് അസ്മാവതി പറഞ്ഞു. ” എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും അത്തരമൊരു നിര്‍ദേശം കൈമാറിയിട്ടുണ്ട്. രാജ്യസുരക്ഷയ്ക്കും വംശീയ ഐക്യം സംരക്ഷിക്കാനും കൂടി വേണ്ടിയാണ് തീരുമാനം”- അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് മൂന്നിന് മലേഷ്യയിലെ കോട്ട ബാരുവില്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഹിന്ദുക്കള്‍ക്കും ചൈനീസ് വംശജര്‍ക്കുമെതിരേ സാക്കിര്‍ നായിക്ക് വംശീയ പരാമര്‍ശം നടത്തിയത്.

‘പഴയ അതിഥി’കളായ മലേഷ്യയിലെ ചൈനീസ് വംശജര്‍ ഉടന്‍ രാജ്യംവിടണമെന്നും ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്കുള്ളതിനെക്കാള്‍ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കള്‍ക്കുള്ളതെന്നുമായിരുന്നു നായിക്കിന്റെ വിവാദപരാമര്‍ശം.

Advertisment