Advertisment

കൊവിഡ് 19 സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള ദൈവിക ശിക്ഷ: പ്രസ്താവന നടത്തിയ ഇസ്രയേല്‍ ആരോഗ്യമന്ത്രിക്ക് കൊറോണ വൈറസ് ബാധ

New Update

ജറുസലേം: കൊവിഡ് 19 സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള ദൈവിക ശിക്ഷയാണെന്ന് പ്രസ്താവിച്ച ഇസ്രയേല്‍ ആരോഗ്യമന്ത്രിക്ക് കൊറോണ വൈറസ് ബാധ. ഇസ്രയേല്‍ ആരോഗ്യ മന്ത്രി യാക്കോവ് ലിറ്റ്സമാനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഒരുമാസം മുന്‍പാണ് കൊറോണ വൈറസ് സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ദൈവ ശിക്ഷയാണെന്ന് മന്ത്രി പറഞ്ഞത്. യാക്കോവ് ലിറ്റ്സ്മെന്‍റെ ഭാര്യക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

publive-image

ആരോഗ്യമന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ളവര്‍ ക്വാറന്‍റൈനിലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമൂഹ്യ അകലം പാലിക്കണമെന്ന നിര്‍ദേശം ലിറ്റ്സ്മെന്‍ പാലിച്ചില്ലെന്നും ഇതുമൂലം മന്ത്രി സഭയിലെ നിരവധി പേര്‍ നിരീക്ഷണത്തിലാവുന്ന സ്ഥിതിയാണെന്നും ദി ടൈസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Advertisment