ഈജിപ്തിന്‍റെ മധ്യസ്ഥത - വെടിനിര്‍ത്തലിന് ഇസ്രയേല്‍ കാബിനറ്റിന്‍റെ അംഗീകാരം

New Update

publive-image

ജെറുസലേം: ഇസ്രയേല്‍ പാലസ്തിന്‍ യുദ്ധം രൂക്ഷമായതോടെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടു അമേരിക്കന്‍ പ്രസിഡന്‍റ് നടത്തിയ അഭ്യര്‍ഥന തള്ളികളഞ്ഞ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഒടുവിൽ ഈജിപ്തിന്‍റെ മദ്ധ്യസ്ഥതക്ക് വഴങ്ങി വെടിനിര്‍ത്തലിന് തയ്യാറായി.

Advertisment

11 ദിവസമായി നടന്നുവരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന് മേയ് 20 നു ചേര്‍ന്ന ഇസ്രയേല്‍ കാബിനറ്റ്, അംഗീകാരം നല്‍കിയതായി ഇസ്രയേൽ അധികൃതര്‍ അറിയിച്ചു.

publive-image

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. അതേസമയം ഹമാസും വെടിനിര്‍ത്തലിന് തയാറായിട്ടുണ്ട്. പരസ്പര വിശ്വാസത്തിന്‍റേയും ധാരണയുടേയും അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തുന്നതെന്ന് തഹാര്‍ നൗനൊ അറിയിച്ചു.

സ്വയം പ്രതിരോധിക്കുന്നതിന് ഇസ്രയേലിന് അവകാശമുണ്ടെന്ന അമേരിക്കയുടെ നിലപാടിന് ഇസ്രയേല്‍ ഡിഫന്‍സ് മിനിസ്റ്റര്‍ ബെന്നി ഗാന്‍റ്സ് യുഎസ്. ഡിഫന്‍സ സെക്രട്ടറിയെ വിളിച്ചു നന്ദി പറഞ്ഞു.

അതേസമയം ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും സതേണ്‍ ഈസ്രയേലിൽ റോക്കറ്റാക്രമണത്തിന്‍റെ സൈറണ്‍ മുഴങ്ങിയതായും, ഗാസാ സിറ്റിയില്‍ ഇസ്രയേലിന്‍റെ ആക്രമണ ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

publive-image

ഇസ്രയേലിന്‍റെ ബോംബാക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 60 കുട്ടികള്‍ ഉള്‍പ്പെടെ 230 പേരും ഹമാസിന്‍റെ റോക്കറ്റാക്രമണത്തില്‍ ഇസ്രയേലിൽ 2 കുട്ടികള്‍ ഉള്‍പ്പെടെ 12 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.

പതിനഞ്ചു വര്‍ഷത്തിനുശേഷം ഹമാസും ഇസ്രയേലും തമ്മില്‍ നടക്കുന്ന നാലാമത്തെ കനത്ത സംഘര്‍ഷമാണ് കഴിഞ്ഞ പതിനൊന്നു ദിവസമായി ഇവിടെ ഉണ്ടായതെന്ന് ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു.

iserael news
Advertisment