ടെല്‍ അവീവ്: ഇസ്രയേല്‍ ആരോഗ്യമന്ത്രിക്കു കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. യാക്കോവ് ലിറ്റ്സ്മാനാണു കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരുടെയും ആരോഗ്യനില ഭേദമാണെന്നും നിലവില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്നും ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഇദ്ദേഹവുമായി കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബന്ധപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥരും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സമൂഹ സന്പര്‍ക്കം ഒഴിവാക്കി സ്വയം നിരീക്ഷണത്തിലേക്കു മാറി. ഉപദേശകരിലൊരാള്ക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു പ്രധാനമന്ത്രി നേരത്തെ നിരീക്ഷണത്തിലേക്കു മാറിയിരുന്നു.
ഇസ്രയേല്‍ ദേശീയ ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദ് മേധാവി യോസെ കോഹനും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലാണെന്നാണു സൂചന. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിലെ വിവിധ നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.