Advertisment

ഹമാസിന്റെ രാഷ്ട്രീയകാര്യ തലവന്റെ വീട് തകര്‍ത്തു; കൊല്ലപ്പെട്ടോയെന്ന് വ്യക്തമാക്കാതെ ഇസ്രയേല്‍

New Update

ഗാസ: ഹമാസിന്റെ മുതിര്‍ന്ന നേതാവിന്റെ വീട് ബോംബാക്രമണത്തില്‍ നശിപ്പിച്ചെന്ന് ഇസ്രയേല്‍. ഹമാസിന്റെ രാഷ്ട്രീയകാര്യ തലവന്‍ യഹ്യ സിന്‍വറിന്റെ വീടാണ് നശിപ്പിച്ചത്. ഞായറാഴ്ച നടത്തിയ ആക്രമണത്തില്‍ യഹ്യ കൊല്ലപ്പെട്ടോ എന്ന കാര്യത്തില്‍ ഇസ്രയേല്‍  സൈന്യം വിശദീകരണം നല്‍കിയിട്ടില്ല.

Advertisment

publive-image

മാധ്യമസ്ഥാപനപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന പന്ത്രണ്ട് നില കെട്ടിടം ബോംബിട്ട് തകര്‍ത്തതിന് പിന്നാലെയാണ് ഇസ്രയേല്‍ മറ്റൊരു വലിയ വ്യോമാക്രമണം കൂടി നടത്തിയിരിക്കുന്നത്.

'ഹമാസിന്റെ ഗാസ മുനമ്പിലെ പൊളിറ്റിക്കല്‍ ബ്യൂറോ ചെയര്‍മാന്‍ യഹ്യ സിന്‍വറിന്റെയും സഹോദരന്‍ മുഹമ്മദ് സിന്‍വറിന്റെയും വീട്ടിലേക്ക് സൈന്യം ഉന്നംവെച്ചു' എന്ന് ഇസ്രയേല്‍ ആര്‍മി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഹമാസിന്റെ സായുധ വിഭാഗം മുന്‍ കമാന്‍ഡര്‍ ആയിരുന്ന യഹ്യയ, 2011ലാണ് ഇസ്രയേല്‍ ജയിലില്‍ നിന്ന് മോചിതനായത്. 2017ല്‍ രാഷ്ട്രീയകാര്യ തലവനായി നിയമിക്കുകയായിരുന്നു.

ഹമാസിന്റെ നിലവിലെ മേധാവിയായ ഇസ്മായില്‍ ഹനിയ ഇപ്പോള്‍ ഖത്തറിലാണുള്ളത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്മായില്‍, ഖത്തര്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തിവരികയാണ്.

isrel attack
Advertisment