Advertisment

ഇ​സ്രാ​യേ​ലും പ​ല​സ്തീ​നും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷം: ലോ​ഡി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു: കലാപകാരികള്‍ ലോ​ഡി​ല്‍ മൂ​ന്ന് സി​ന​ഗോ​ഗു​കള്‍ക്കും നി​ര​വ​ധി കടകള്‍ക്കും തീ​യി​ട്ടു: നൂ​റ് ക​ണ​ക്കി​ന് കാ​റു​ക​ള്‍ അ​ഗ്നി​ക്കി​ര​യാ​ക്കി

New Update

ജ​റു​സ​ലേം: ഇ​സ്രാ​യേ​ലും പ​ല​സ്തീ​നും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ങ്ങ​ള്‍ രൂ​ക്ഷ​മാ​യി​രി​ക്കെ അ​റ​ബ്-​ജൂ​ത ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തി​നാ​ല്‍ ഇ​സ്രാ​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു ലോ​ഡി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. കലാപകാരികള്‍ ലോ​ഡി​ല്‍ മൂ​ന്ന് സി​ന​ഗോ​ഗു​കള്‍ക്കും നി​ര​വ​ധി കടകള്‍ക്കും തീ​യി​ട്ടു. നൂ​റ് ക​ണ​ക്കി​ന് കാ​റു​ക​ള്‍ അ​ഗ്നി​ക്കി​ര​യാ​ക്കി.

Advertisment

publive-image

ഉ​ന്ന​ത സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും നി​യ​മ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് നെ​ത​ന്യാ​ഹു ലോ​ഡി​ലെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്. സൈ​നി​ക ഭ​ര​ണം അ​വ​സാ​നി​ച്ച 1966നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​സ്രാ​യേ​ലി​ലെ അ​റ​ബ് ജ​ന​ത​യ്‌​ക്കെ​തി​രെ ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന​ത്.

ലോ​ഡി​ലെ ആ​ക്ര​മ​ണം നി​യ​ന്ത്രി​ക്കാ​ന്‍ സൈ​ന്യ​ത്തെ വി​ന്യ​സി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ലോ​ഡ് സി​റ്റി മേ​യ​ര്‍ യെ​യ​ര്‍ റി​വി​വോ പ​റ​ഞ്ഞു. അ​ല്‍ അ​ഖ്‌​സ പ​ള്ളി​യി​ല്‍ ഇ​സ്രാ​യേ​ല്‍ ന​ട​ത്തി​യ ഒ​ഴി​പ്പി​ക്ക​ലി​ന് പി​ന്നാ​ലെ​യാ​ണ് സൈ​നി​ക​ര്‍ റോ​ക്ക​റ്റ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​തി​ന് തി​രി​ച്ച​ടി​യാ​യാ​ണ് ഇ​സ്രാ​യേ​ല്‍ വ്യോ​മാ​ക്ര​ണം തു​ട​ങ്ങി​യ​ത്.

Advertisment