Advertisment

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന ഇനി സിബിഐ അന്വേഷിക്കും, സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു

New Update

ഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന ഇനി സിബിഐ അന്വേഷിക്കും. സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം.

publive-image

ജസ്റ്റിസ് എ.എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. ചാരക്കേസ് കെട്ടിചമച്ചതാണോയെന്നും, കേരള പൊലീസ് നമ്പി നാരായണനെ കുടുക്കാന്‍ ശ്രമിച്ചോ എന്നതും അന്വേഷിക്കും. മൂന്നുമാസത്തിനകം സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

isro spy case cbi probe
Advertisment